#VDSatheesan | തകർച്ചയ്ക്ക് കാരണം ജില്ലാ നേതാക്കൾ; തൃശ്ശൂരിലെ തോൽവിയിൽ നടപടിയുണ്ടാവുമെന്ന് വി.ഡി സതീശൻ

#VDSatheesan | തകർച്ചയ്ക്ക് കാരണം ജില്ലാ നേതാക്കൾ; തൃശ്ശൂരിലെ തോൽവിയിൽ നടപടിയുണ്ടാവുമെന്ന് വി.ഡി സതീശൻ
Aug 12, 2024 11:20 AM | By VIPIN P V

തൃശ്ശൂർ : (truevisionnews.com) ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ കോൺഗ്രസിന്റെ തോൽവിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.

തൃശൂരിൽ കോൺഗ്രസ് സംഘടനാപരമായി തകർന്നതിന് കാരണം ജില്ലയിലെ നേതാക്കളാണെന്ന് സതീശൻ വിമർശിച്ചു. മോശം പ്രവർത്തനം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്ന് തൃശൂർ ജില്ലാ ക്യാമ്പിൽ പ്രതിപക്ഷനേതാവ് മുന്നറിയിപ്പ് നൽകി.

തൃശൂരിലെ തോൽവിയിൽ ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉചിതവും മാതൃകാപരവുമായ നടപടിയുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.

ചേലക്കര ഉപതെരഞ്ഞെടുപ്പ്, തൃശൂർ കോർപറേഷൻ തെരഞ്ഞെടുപ്പ്, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റിൽ ഏഴിലും ജയിക്കണം എന്നും വി.ഡി സതീശൻ നിർദേശം നൽകി.

തൃശൂരിലെ തോൽവിക്കു പിന്നാലെ ഡി.സി.സി അധ്യക്ഷസ്ഥാനമൊഴിഞ്ഞ ജോസ് വള്ളൂർ, വി.ഡി സതീശൻ സംസാരിക്കുന്നതിനിടെ എഴുന്നേറ്റ് പോകാൻ ശ്രമിച്ചതിലും വിമർശനമുണ്ടായി. 'ജോസ് കൂടി കേൾക്കേണ്ട കാര്യമാണു പറയുന്നത്' എന്നുപറഞ്ഞ് സതീശൻ അദ്ദേഹത്തെ അവിടെത്തന്നെ ഇരുത്തി.

ഇന്നലെ തൃശ്ശൂർ ഒല്ലൂരിൽ നടന്ന നേതൃക്യാമ്പിലായിരുന്നു സംഭവം. തൃശൂരിലെ പ്രകടനത്തിൽ നിലവിൽ ഡി.സി.സി അധ്യക്ഷന്റെ ചുമതല വഹിക്കുന്ന വി.കെ ശ്രീകണ്ഠൻ എം.പിയും അതൃപ്തി അറിയിച്ചു.

ജില്ലയിൽ സമാന്തര ഗ്രൂപ്പ് യോഗങ്ങൾ നടക്കുന്നുവെന്ന് ശ്രീകണ്ഠൻ കുറ്റപ്പെടുത്തി.

അടുത്തകാലത്ത് നഗരത്തിലെ ഹോട്ടലിൽ വച്ച് ജില്ലയിലെ ഒരു നേതാവ് ഒരു യോഗം വിളിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീകണ്ഠന്റെ വിമർശനം.

#reason #collapse #district #leaders #VDSatheesan #action #defeat #Thrissur

Next TV

Related Stories
#VDSatheesan  |  എവിടെയാണ് ഈ കണക്കുകള്‍ തയാറാക്കിയത്? 'വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നു' -വിഡി സതീശന്‍

Sep 17, 2024 11:11 AM

#VDSatheesan | എവിടെയാണ് ഈ കണക്കുകള്‍ തയാറാക്കിയത്? 'വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നു' -വിഡി സതീശന്‍

എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്‌റുമുള്‍പ്പടെയുള്ള ആളുകളാണ് എച്ച്എംഎലുമായി സംസാരിച്ച് ഇതിനുള്ള സ്ഥലം...

Read More >>
#SitaramYechury | 'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്' - പിണറായി വിജയൻ

Sep 12, 2024 04:31 PM

#SitaramYechury | 'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്' - പിണറായി വിജയൻ

പാർട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകൾ രൂപീകരിച്ചുകൊണ്ട് സി.പി.എമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യൻ...

Read More >>
#DRaja | 'ദേശീയതലത്തിലും ചർച്ച'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

Sep 9, 2024 12:46 PM

#DRaja | 'ദേശീയതലത്തിലും ചർച്ച'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

ഇത് വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് സമ്മതിച്ച് എഡിജിപി രംഗത്തെത്തി. സർക്കാരിനെ...

Read More >>
#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

Sep 5, 2024 12:06 PM

#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി...

Read More >>
Top Stories