വയനാട്: ( www.truevisionnews.com )വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവുമുണ്ടായ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. കിണറുകളിലേയോ തോടുകളിലേയോ വെള്ളം കലങ്ങിയിട്ടില്ല.
വെള്ളത്തിൻ്റെ ഉറവ പുതിയതായി രൂപപ്പെട്ടിട്ടുമില്ല. അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് കൈമാറി.
നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും വൈത്തിരി താലൂക്കിലെ സുഗന്ധഗിരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ഇന്നലെ രാവിലെ പ്രകമ്പനം ഉണ്ടായത്.
വയനാടോ സമീപ ജില്ലകളിലോ അനുഭവപ്പെട്ട പ്രകമ്പനവും ഇടിമുഴക്കവും, ഭൂകമ്പമല്ലെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു.
ഉരുൾപൊട്ടൽ സമയത്ത് സ്ഥാനചലനം സംഭവിച്ച പാറക്കൂട്ടങ്ങൾ കൂടുതൽ താഴേക്ക് ചരിഞ്ഞിറിക്കുന്നതിന്റെ പ്രകമ്പനമാകാം അനുഭവപ്പെട്ടതെന്നാണ് നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ നിഗമനം.
വെള്ളം കയറിയിരിക്കുന്ന പാറക്കൂട്ടങ്ങൾ, കൂടുതൽ സ്ഥിരതയാർന്ന സ്ഥലത്തേക്ക് സ്ഥാനമാറ്റം നടത്തുന്ന സ്വാഭാവിക പ്രതിഭാസമാണിതെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി. എന്‍എസ്‍സി കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള സെന്ററുകളിലൊന്നും ഇന്നലെ ഭൂകമ്പനം റിപ്പോർട്ട് ചെയ്തിട്ടില്ല.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് എന്‍എസ്‍സിയുടെ ഉറപ്പ്. മറ്റ് പ്രദേശങ്ങളിലും അനുഭവപ്പെട്ടത് പാറക്കൂട്ടങ്ങളുടെ സ്ഥാനചലങ്ങളെ തുടർന്നുണ്ടായ പ്രകമ്പനം തന്നെയാകാമെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
#geology #department #handed #over #preliminary #report #collector #heavy #sound #earth #wayanad #no #earthquake