#wayanadlandslide | പ്രധാനമന്ത്രിയുടെ സന്ദർശനം; നാളെ തെരച്ചിലുണ്ടാകില്ലെന്ന് കളക്ടർ, സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അടക്കം പ്രവേശനമില്ല

#wayanadlandslide | പ്രധാനമന്ത്രിയുടെ സന്ദർശനം; നാളെ തെരച്ചിലുണ്ടാകില്ലെന്ന് കളക്ടർ, സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അടക്കം പ്രവേശനമില്ല
Aug 9, 2024 08:40 PM | By Athira V

കൽപ്പറ്റ: ( www.truevisionnews.com  )പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ (ശനിയാഴ്ച) തെരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

സന്നദ്ധ പ്രവര്‍ത്തകര്‍, തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ച ജനകീയ തെരച്ചില്‍ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

നാളെ രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം.

പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ​ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിം​ഗും നടത്തും.

അതേ സമയം, പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും.

ജനകീയ തെരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്.

ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചെന്നും എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും റിയാസ് പ്രതികരിച്ചു.

#wayanad #landslide #no #rescue #operation #tomorrow #due #pm #modi #visit

Next TV

Related Stories
#holiday | ഇന്ന് പ്രാദേശിക അവധി; പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

Nov 15, 2024 06:55 AM

#holiday | ഇന്ന് പ്രാദേശിക അവധി; പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

രാവിലെ ശ്രീലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് കൃഷ്ണ രഥം ഗ്രാമവീഥിയിൽ പ്രയാണം...

Read More >>
#death | തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

Nov 15, 2024 06:38 AM

#death | തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കൂടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഉടന്‍ തന്നെ കൂട്ടാലിട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍...

Read More >>
#accident | കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Nov 15, 2024 06:20 AM

#accident | കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#KERALARAIN | ജാഗ്രത, ഇടിമിന്നലോടെ മഴ; ഒന്നല്ല രണ്ട് ചക്രവാതച്ചുഴികൾ, ശനിയാഴ്ച വരെ ശക്തമായ മഴ മുന്നറിയിപ്പ്

Nov 15, 2024 06:09 AM

#KERALARAIN | ജാഗ്രത, ഇടിമിന്നലോടെ മഴ; ഒന്നല്ല രണ്ട് ചക്രവാതച്ചുഴികൾ, ശനിയാഴ്ച വരെ ശക്തമായ മഴ മുന്നറിയിപ്പ്

നിലവിൽ തെക്കൻ തമിഴ്‌നാടിനു മുകളിലും ലക്ഷദ്വീപിന്‌ മുകളിലുമായാണ് ചക്രവാതച്ചുഴികൾ...

Read More >>
#mandalamakaravilak | മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് തുടക്കം, ശബരിമല നട ഇന്ന് തുറക്കും

Nov 15, 2024 05:58 AM

#mandalamakaravilak | മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് തുടക്കം, ശബരിമല നട ഇന്ന് തുറക്കും

വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട...

Read More >>
Top Stories