#JoboyGeorge | ഡിസിസി ജനറൽ സെക്രട്ടറി ന​ഗരമധ്യത്തിൽ കുഴഞ്ഞുവീണ് മരിച്ചു

#JoboyGeorge  |  ഡിസിസി ജനറൽ സെക്രട്ടറി ന​ഗരമധ്യത്തിൽ കുഴഞ്ഞുവീണ് മരിച്ചു
Aug 8, 2024 10:58 PM | By ADITHYA. NP

കോട്ടയം: (www.truevisionnews.com)കോട്ടയത്ത് നഗരമധ്യത്തിൽ കോൺഗ്രസ്‌ നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് (45 ) ആണ് മരിച്ചത്.

കോട്ടയം നഗരത്തിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം. കെഎസ്‍യു മുൻ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു ജോബോയ്.

യൂത്ത് കോൺഗ്രസ്‌ പാർലമെന്റ് മണ്ഡലം പ്രസിഡന്റ്‌ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കുറവിലങ്ങാട് സ്വദേശിയാണ് ജോബോയ് ജോർജ്.

#Kottayam #DCC #General #Secretary #collapsed #died #city #center

Next TV

Related Stories
Top Stories










Entertainment News