മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്
Jan 25, 2022 08:43 PM | By Vyshnavy Rajan

മലപ്പുറം : മലപ്പുറത്ത് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ 16 കാരിയെ വിവാഹം കഴിച്ചത്. സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സിഡബ്ല്യുസി രംഗത്തെത്തി.

ബാലവിവാഹം നടന്നതായി പൊലീസിനെ വിവരം അറിയിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്നും വൈദ്യസഹായമോ മാനസിക പിന്തുണയോ കൃത്യ സമയത്ത് നല്‍കാനായില്ലെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ കെ ഷാജേഷ് ഭാസ്‌ക്കര്‍ പറഞ്ഞു.

നേരത്തെയും മലപ്പുറത്ത് സമാന രീതിയിലുള്ള ശൈശവ വിവാഹങ്ങള്‍ സിഡബ്ല്യുസി ഇടപെട്ട് തടഞ്ഞിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സയ്‌ക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ സിഡബ്ല്യുസിയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

Child marriage in Malappuram; Police have registered a case against her husband and relatives

Next TV

Related Stories
#gkrishnakumar | കേരളത്തില്‍ ഭരണവിരുദ്ധ വികാരമാണ്, അവിശ്വസനീയമായ റിസള്‍ട്ടുകള്‍ ഉണ്ടാകും  -ജി കൃഷ്ണകുമാര്‍

Apr 26, 2024 01:19 PM

#gkrishnakumar | കേരളത്തില്‍ ഭരണവിരുദ്ധ വികാരമാണ്, അവിശ്വസനീയമായ റിസള്‍ട്ടുകള്‍ ഉണ്ടാകും -ജി കൃഷ്ണകുമാര്‍

എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുന്‍കൂറായി വ്യക്തമായി തന്നെ ജനങ്ങള്‍ക്ക് ആരാണ് ഇനി കേന്ദ്രത്തില്‍ വരാന്‍ പോകുന്നതെന്ന്...

Read More >>
#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

Apr 26, 2024 01:02 PM

#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

വിദേശത്ത് നിന്ന് അവധിയിൽ വരുമ്പോൾ നാട്ടിൽ പൊതുതിരഞ്ഞെടുപ്പ്...

Read More >>
#pinarayivijayan |  ‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ’ ചോദ്യത്തോട് ക്ഷോഭിച്ച് പിണറായി വിജയൻ

Apr 26, 2024 12:39 PM

#pinarayivijayan | ‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ’ ചോദ്യത്തോട് ക്ഷോഭിച്ച് പിണറായി വിജയൻ

തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തോട് പിണറായി രൂക്ഷമായ രീതിയിലാണ്...

Read More >>
#mmhassan |ബിജെപി ബന്ധത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയുടെ പരസ്യ ശാസന, ഇ.പി.ജയരാജൻ കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എംഎം ഹസൻ

Apr 26, 2024 12:32 PM

#mmhassan |ബിജെപി ബന്ധത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയുടെ പരസ്യ ശാസന, ഇ.പി.ജയരാജൻ കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എംഎം ഹസൻ

ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്‍റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം - ബിജെപി ഡീൽ പുറത്തു...

Read More >>
#loksabhaelection2024 | 'നാളിതുവരെ വോട്ട് മുടക്കിയിട്ടില്ല'; 104ാം വയസിലും ബൂത്തിലെത്തി വോട്ട് ചെയ്ത് വിരോണി മുത്തശ്ശി

Apr 26, 2024 12:29 PM

#loksabhaelection2024 | 'നാളിതുവരെ വോട്ട് മുടക്കിയിട്ടില്ല'; 104ാം വയസിലും ബൂത്തിലെത്തി വോട്ട് ചെയ്ത് വിരോണി മുത്തശ്ശി

കഴിഞ്ഞ തവണ ഹോം വോട്ടിം​ഗ് സൗകര്യം ലഭിച്ചിരുന്നുവെന്നും എന്നാൽ ഇത്തവണ അതുണ്ടായില്ലെന്നും കുടുംബം...

Read More >>
Top Stories