കൊല്ലം: (truevisionnews.com) കാറിടിച്ച് 80കാരൻ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. ഇദ്ദേഹത്തിന്‍റെ 76 ലക്ഷം നിക്ഷേപം തട്ടിയെടുക്കാൻ ബാങ്ക് വനിത മാനേജർ അടക്കമുള്ളവർ ക്വട്ടേഷൻ നൽകുകയായിരുന്നു.
സംഭവത്തിൽ ബാങ്ക് മാനേജർ സരിത, ക്വട്ടേഷൻ ഏറ്റെടുത്ത അനിമോൻ ഉൾപ്പെടെ അഞ്ചു പേരെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി.മേയ് 23നുണ്ടായ അപകടത്തിൽ ബി.എസ്.എൽ.എൽ റിട്ട. ഡിവിഷനൽ എൻജിനീയറായിരുന്ന പന്തലം കുടശനാട് സ്വദേശി പാപ്പച്ചനാണ് മരിച്ചത്.
കൊല്ലത്തെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന പാപ്പച്ചൻ ധനകാര്യ സ്ഥാപനത്തിൽ 76 ലക്ഷം നിക്ഷേപിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കൾക്കൊന്നും അറിവില്ലായിരുന്നു.
ഇത് മനസ്സിലാക്കിയ ബാങ്ക് മാനേജർ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.പാപ്പച്ചന്‍റെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം സരിത പിൻവലിച്ചു.
ഇത് ചോദ്യം ചെയ്ത പാപ്പച്ചനെ ആശ്രാമം ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി. സൈക്കളിൽ വരികയായിരുന്ന പാപ്പച്ചനെ അനിമോൻ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രണ്ടു ലക്ഷം രൂപക്കാണ് അനിമോന് ക്വട്ടേഷൻ നൽകിയിരുന്നത്. എന്നാൽ, അനിമോൻ പല ഘട്ടങ്ങളിൽ പ്രതികളെ ഭീഷണിപ്പെടുത്തി 10 ലക്ഷത്തോളം കൈക്കലാക്കിയിരുന്നു.ബാങ്ക് മാനേജരെ ഉൾപ്പെടെ ചോദ്യം ചെയ്തതോടെയാമ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്.
#turns #out #80year #old #man's #death #after #being #hit #car #not #murder