#wayanadLandslides | പ്രധാനമന്ത്രി വരുമ്പോൾ പ്രതീക്ഷ, പുനരധിവാസത്തിന് വേണ്ടത് വൻ തുക, എൽ -3 ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം

#wayanadLandslides |  പ്രധാനമന്ത്രി വരുമ്പോൾ പ്രതീക്ഷ, പുനരധിവാസത്തിന് വേണ്ടത് വൻ തുക, എൽ -3 ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം
Aug 7, 2024 07:40 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിൽ പ്രതീക്ഷ വെച്ച് കേരളം.

ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു.

ദുരന്തമുണ്ടായത് മുതൽ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപടെലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനവും കൈകോർത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദ‍ര്‍ശനം.

രാജ്യത്തെ തന്നെ സമാനതകളില്ലാത്ത വലിയ ദുരന്തമുണ്ടായ വയനാട്ടിലേക്കാണ് ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നത്. ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് ആദ്യം മോദിയെത്തുക.

പിന്നീട് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കും. ബെയ് ലി പാലത്തിലൂടെ ചൂരൽമലയിലേക്കെത്തി പ്രധാനമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തുമെന്നാണ് വിവരം. അതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും.

സംസ്ഥാന സർക്കാർ പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള യോഗത്തിനും സാധ്യതയുണ്ട്, കാലാവസ്ഥസ്ഥിതി അനുസരിച്ചാണ് ഷെഡ്യൂളിൽ ഇനിയും മാറ്റമുണ്ടായേക്കാം. ഗവർണ്ണറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിയുടെ വരവിനെകുറിച്ച് നേരത്തെ ചില സൂചനകൾ നൽകിയിരുന്നു.

#modi #wayanad #landslide #area #visit #hope #kerala #rebuild #wayanad

Next TV

Related Stories
ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

Jun 23, 2025 07:37 AM

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

നാദാപുരം ചെക്യാട്ടെ തെയ്യം കലാകാരൻ അഖേഷിൻ്റെ...

Read More >>
പൊന്നുമോനെ  അവസാനമായി കാണാൻ അമ്മ ഇന്നെത്തും; ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി

Jun 23, 2025 07:23 AM

പൊന്നുമോനെ അവസാനമായി കാണാൻ അമ്മ ഇന്നെത്തും; ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി

കുവൈത്തിൽ ജോലിക്കുപോയി തടങ്കലിലായ ജിനുവിന്റെ തിരിച്ചുവരവിന്...

Read More >>
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

Jun 23, 2025 07:15 AM

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ...

Read More >>
സംസ്ഥാനത്ത് ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

Jun 23, 2025 06:27 AM

സംസ്ഥാനത്ത് ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ...

Read More >>
ബോധം ഇല്ലാതായി തുടങ്ങിയോ? കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ വിളയാട്ടം; യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു

Jun 23, 2025 06:20 AM

ബോധം ഇല്ലാതായി തുടങ്ങിയോ? കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ വിളയാട്ടം; യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു

കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ വിളയാട്ടം; യുവതിക്ക് മേൽ ചായ ഒഴിച്ചു, ചോദിക്കാൻ ചെന്നവരെ തല്ലി,...

Read More >>
Top Stories










Entertainment News