#wayanadLandslides | അത്രയും പാവപ്പെട്ടവരാണ് ഒട്ടുമിക്ക പേരും, അവരുടെ എല്ലാമെല്ലാമാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്, മുണ്ടക്കൈ ഗ്രാമത്തെ ഓര്‍ത്ത് കണ്ടക്ടര്‍

#wayanadLandslides |  അത്രയും പാവപ്പെട്ടവരാണ് ഒട്ടുമിക്ക പേരും, അവരുടെ എല്ലാമെല്ലാമാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്,  മുണ്ടക്കൈ ഗ്രാമത്തെ ഓര്‍ത്ത് കണ്ടക്ടര്‍
Aug 7, 2024 11:23 AM | By Susmitha Surendran

മേപ്പാടി: (truevisionnews.com) മുണ്ടക്കൈ ഗ്രാമത്തെയും അവിടുത്തെ നല്ല മനുഷ്യരെയും കുറിച്ച് ഓർക്കുമ്പോൾ നെഞ്ചുരുകുകയാണ് മുഹമ്മദ് കുഞ്ഞി എന്ന കൊടുവള്ളിക്കാരന്‍.

ഉരുൾപൊട്ടലിൽ ചൂരൽമല പാലത്തിനക്കരെ കുടുങ്ങിപ്പോയ കെഎസ്ആർടിസി ബസിലെ കണ്ടക്ടറാണ് മുഹമ്മദ് കുഞ്ഞി. കഴിഞ്ഞ 10,30 വർഷമായി മുണ്ടക്കൈയിലെ മനുഷ്യരെ മേപ്പാടിയിലും കൽപ്പറ്റയിലും എത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസാണിത്.

ഉരുള്‍ദുരന്തം കവര്‍ന്നെടുത്ത ഒട്ടുമിക്ക മനുഷ്യരെല്ലാം ഈ ബസിലെ സ്ഥിരം യാത്രക്കാരായിരുന്നെന്നും മുഹമ്മദ് കുഞ്ഞി ഓര്‍ത്തെടുക്കുന്നു. '10 വർഷത്തോളമായി ഞാന്‍ കണ്ടക്ടറായി ജോലി ചെയ്യുന്നു.

ഒരു വർഷത്തിലധികമായി ആ റൂട്ടിൽ സർവീസ്‌നടത്തുന്നു.ആഴ്ചയിൽ മൂന്ന് ദിവസം അവിടേക്ക് സർവീസ് നടത്താറുണ്ട്. അവിടെയുള്ള ആളുകൾ ഉപ്പയെ പോലെ,അച്ഛനെപ്പോലെ,ചേട്ടനെപ്പോലെയാണ് പെരുമാറിയിരുന്നത്.

ഉരുൾപൊട്ടലിന്റെ രണ്ടുമൂന്ന് ദിവസം മുന്നെ നല്ല മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. മഴക്കാലത്ത് നല്ല തണുപ്പായിരിക്കും.അതുകൊണ്ട് അവിടുത്തെആളുകൾ നേരത്തെ വീടുകൾ അണയാറുണ്ട്.

ആസമയത്ത് ബസിലും ആളുകള്‍ കുറവായിരിക്കും'...മുഹമ്മദ് കുഞ്ഞി പറഞ്ഞു. 'അവിടെയുണ്ടായിരുന്ന മനുഷ്യരിലധികവും പുറം ജില്ലകളിൽ നിന്നും മറുനാടുകളിൽ നിന്ന് വന്നവരാണ്.

അത്രയും പാവപ്പെട്ടവരാണ് ഒട്ടുമിക്ക പേരും.അവരുടെ എല്ലാമെല്ലാമാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്. ഞങ്ങള് ഇനി ജീവിച്ചിട്ടെന്ത് കാര്യമെന്താണെന്നാണ് അവിടെ ബാക്കിയായ മനുഷ്യര്‍ ഇപ്പോളെന്നോട് എന്നോട് ചോദിക്കുന്നത്.

മരിച്ചവരിൽ അറിയുന്നവർ ഏറെയുണ്ട്. രാവിലെ മിക്കദിവസങ്ങളിലും ബസിൽ കയറാറുള്ള ഒരു വിദ്യാർഥിയുണ്ടായിരുന്നു. അവനും ആ ദുരന്തത്തിൽ മരിച്ചെന്നാണ് അറിയുന്നത്.

ചൂരൽമലയിൽ നിന്നുള്ള സ്ഥിരം യാത്രക്കാരും അതുപോലെ ദുരന്തത്തില്‍ ഇല്ലാതായി'..വേദനയോടെ മുഹമ്മദ് കുഞ്ഞി ഓര്‍ക്കുന്നു.

#ksrtc #conductor #muhammedkunji #remembers #mundakai #village

Next TV

Related Stories
ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

Jun 23, 2025 07:37 AM

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

നാദാപുരം ചെക്യാട്ടെ തെയ്യം കലാകാരൻ അഖേഷിൻ്റെ...

Read More >>
പൊന്നുമോനെ  അവസാനമായി കാണാൻ അമ്മ ഇന്നെത്തും; ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി

Jun 23, 2025 07:23 AM

പൊന്നുമോനെ അവസാനമായി കാണാൻ അമ്മ ഇന്നെത്തും; ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി

കുവൈത്തിൽ ജോലിക്കുപോയി തടങ്കലിലായ ജിനുവിന്റെ തിരിച്ചുവരവിന്...

Read More >>
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

Jun 23, 2025 07:15 AM

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ...

Read More >>
സംസ്ഥാനത്ത് ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

Jun 23, 2025 06:27 AM

സംസ്ഥാനത്ത് ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ...

Read More >>
ബോധം ഇല്ലാതായി തുടങ്ങിയോ? കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ വിളയാട്ടം; യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു

Jun 23, 2025 06:20 AM

ബോധം ഇല്ലാതായി തുടങ്ങിയോ? കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ വിളയാട്ടം; യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു

കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ വിളയാട്ടം; യുവതിക്ക് മേൽ ചായ ഒഴിച്ചു, ചോദിക്കാൻ ചെന്നവരെ തല്ലി,...

Read More >>
Top Stories










Entertainment News