#akantony | ‘എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നിൽക്കണം’; ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി എ കെ ആന്‍റണി

#akantony | ‘എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നിൽക്കണം’; ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി എ കെ ആന്‍റണി
Aug 7, 2024 11:07 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  വയനാടിനായി മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി.

എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നിൽക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും എ കെ ആന്റണി പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. രാഷ്ട്രീയം മറന്ന് ദുരന്തത്തിൽ അകപ്പെട്ട് കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം.

എംപി ആയിരുന്നപ്പോള്‍ പ്രളയ സമയത്തൊക്കെ കൂടുതൽ തുക താൻ സംഭാവന നൽകിയിയിരുന്നു. ഇപ്പോൾ അതിനുള്ള കഴിവില്ല. എന്നാലും ഇന്ന് 50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുണ്ടെന്നും എ കെ ആന്റണി പറഞ്ഞു.

ഒരു തർക്കവുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

#AKAnthony #gave #Rs50,000 #relief #fund

Next TV

Related Stories
#ThiruvambadiDevaswom | ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം

Nov 15, 2024 09:31 AM

#ThiruvambadiDevaswom | ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം

36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിന് തന്നെ 150 ആനകൾ വേണ്ടി...

Read More >>
#NaveenBabu | നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം, അവസാനിക്കാത്ത ദുരൂഹതകള്‍, അന്വേഷണം ഇഴയുന്നുവെന്നും പരാതി

Nov 15, 2024 08:52 AM

#NaveenBabu | നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം, അവസാനിക്കാത്ത ദുരൂഹതകള്‍, അന്വേഷണം ഇഴയുന്നുവെന്നും പരാതി

നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പിപി ദിവ്യ ജാമ്യത്തിലാണ്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇപ്പോഴും...

Read More >>
Top Stories