#BangladeshViolence | ജാഗ്രതയോടെ ഇന്ത്യ, സർവകക്ഷി യോഗം തുടങ്ങി; അതിർത്തിയിൽ കനത്ത സുരക്ഷ

#BangladeshViolence | ജാഗ്രതയോടെ ഇന്ത്യ, സർവകക്ഷി യോഗം തുടങ്ങി; അതിർത്തിയിൽ കനത്ത സുരക്ഷ
Aug 6, 2024 11:19 AM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) ബംഗ്ലദേശിലെ കലാപസാഹചര്യത്തിൽ കനത്ത ജാഗ്രതയോടെ ഇന്ത്യ.

ബംഗ്ലദേശ് സാഹചര്യം വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ബംഗ്ലദേശിലെ സാഹചര്യം വിശദീകരിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു.

ബംഗ്ലദേശുമായുള്ള അതിർത്തിയിൽ ബിഎസ്എഫ് അതീവജാഗ്രതാ നിർദേശം നൽകി.

ബംഗ്ലദേശ് അതിർത്തിയിലെ ബരാക് താഴ്‌വരയിൽ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേർന്ന് സുരക്ഷ ശക്തമാക്കി.

അസം 265.5 കിലോമീറ്ററും ത്രിപുര 856 കിലോമീറ്ററുമാണ് ബംഗ്ലദേശുമായി അതിർത്തി പങ്കിടുന്നത്. അതിർത്തിയിൽ പട്രോളിങ് ശക്തമാക്കി.

പ്രധാന ചെക്ക്പോസ്റ്റായ പെട്രാപോൾ കഴിഞ്ഞദിവസം അടച്ചിരുന്നു. ബംഗ്ലദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീൻ അനുവാദം നൽകി.

സൈനിക വിഭാഗങ്ങളുടെ തലവന്മാർ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, സമൂഹത്തിലെ പൗരപ്രമുഖർ എന്നിവരുമായി പ്രസിഡന്റ് നടത്തിയ ചർച്ചയിലാണ് തീരുമാനം.

#Cautiously #India #begins #AllPartyMeeting #Heavy #security #border

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News