നടിയെ ആക്രമിച്ച ക്കേസ്; സാക്ഷിവിസ്താരത്തിന് ദിവസം കൂട്ടി നല്‍കി ഹൈക്കോടതി

നടിയെ ആക്രമിച്ച ക്കേസ്; സാക്ഷിവിസ്താരത്തിന് ദിവസം കൂട്ടി നല്‍കി ഹൈക്കോടതി
Jan 25, 2022 02:23 PM | By Vyshnavy Rajan

എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി ഹൈക്കോടതി നീട്ടി നൽകി. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ ജനുവരി 26 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ അത് പ്രായോഗികമല്ലെന്നായിരുന്നു സർക്കാരിന്റെ വാദം.

അതേ സമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഇന്ന് പരിഗണിക്കാനിരുന്ന ഹർജികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെയുള്ള ദിലീപിന്‍റെ കോടതി അലക്ഷ്യ ഹർജിയാണ് മാറ്റിവച്ചവയിലൊന്ന്.

ഇതിനിടെ ശാസ്ത്രീയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യങ്ങളും ഇന്ന് ഉണ്ടാകും. കഴിഞ്ഞ ദിവസം അവസാന രണ്ട് മണിക്കൂർ ദിലീപിനെ ഒറ്റക്കിരുത്തി എസ് പി മോഹന ചന്ദ്രൻ ചോദ്യം ചെയ്തിരുന്നു.

റാഫി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിരിന്നു ദിലിപീനോടുള്ള ചോദ്യങ്ങൾ. രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുകയാണെന്നും തുടരന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവിട്ടത്.

Case of assault on actress; The High Court extended the date for the hearing

Next TV

Related Stories
#doublevote |  ഇരട്ട വോട്ട് പിടികൂടി; വിരലിൽ പൂർണമായും മായാത്ത നിലയിൽ മഷിയുമായി വോട്ടുചെയ്യാനെത്തി യുവതി

Apr 26, 2024 09:39 AM

#doublevote | ഇരട്ട വോട്ട് പിടികൂടി; വിരലിൽ പൂർണമായും മായാത്ത നിലയിൽ മഷിയുമായി വോട്ടുചെയ്യാനെത്തി യുവതി

തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായാത്ത നിലയിലാണ്...

Read More >>
 #KMuraleedharan | ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍

Apr 26, 2024 09:38 AM

#KMuraleedharan | ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍

സ്വന്തം പേരിലുള്ള ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായിക്ക് ഊരാനും കോണ്‍ഗ്രസിനെ പൊളിക്കനും പറ്റുമെന്നാണ് ധാരണയെന്നും മുരളീധരന്‍...

Read More >>
#death | വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 09:29 AM

#death | വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു

കുഴഞ്ഞു വീണതിനെതുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും...

Read More >>
#VSSunilkumar|  സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് വി.എസ് സുനില്‍ കുമാര്‍

Apr 26, 2024 09:02 AM

#VSSunilkumar| സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് വി.എസ് സുനില്‍ കുമാര്‍

ബി.ജെ.പി പ്രവർത്തകർ വിതരണം ചെയ്ത പണത്തിന്‍റെ ഉറവിടം...

Read More >>
#pinarayivijayan | ഇപി ജാഗ്രത പുലർത്തിയില്ല, കൂട്ട് കെട്ട് ശ്രദ്ധിക്കണമായിരുന്നു - പിണറായി വിജയൻ

Apr 26, 2024 08:43 AM

#pinarayivijayan | ഇപി ജാഗ്രത പുലർത്തിയില്ല, കൂട്ട് കെട്ട് ശ്രദ്ധിക്കണമായിരുന്നു - പിണറായി വിജയൻ

കൂട്ട് കെട്ട് ശ്രദ്ധിക്കണമായിരുന്നു വെന്നും മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#PinarayiVijayan |വീട്ടിൽ നിന്ന് കാൽനടയായി ബൂത്തിലേക്ക്, നീണ്ട ക്യൂവിൽ അൽപനേരം, സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

Apr 26, 2024 08:40 AM

#PinarayiVijayan |വീട്ടിൽ നിന്ന് കാൽനടയായി ബൂത്തിലേക്ക്, നീണ്ട ക്യൂവിൽ അൽപനേരം, സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

ബൂത്തിൽ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്....

Read More >>
Top Stories