#WayanadMudflow | നാളെ ചാലിയാറിന്റെ 40 കി.മീറ്റർ പരിധിയിൽ പരിശോധന: ബെയ്ലി പാലത്തിലൂടെ 25 ആംബുലൻസുകൾ അകത്ത് സജ്ജമാക്കും

#WayanadMudflow | നാളെ ചാലിയാറിന്റെ 40 കി.മീറ്റർ പരിധിയിൽ പരിശോധന: ബെയ്ലി പാലത്തിലൂടെ 25 ആംബുലൻസുകൾ അകത്ത് സജ്ജമാക്കും
Aug 1, 2024 09:45 PM | By VIPIN P V

കൽപ്പറ്റ : (truevisionnews.com) ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായി നാളെ തിരച്ചിൽ ഊർജിതമാക്കും.

ചാലിയാർ പുഴയുടെ നാല്പത് കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ പരിശോധന നടത്തുമെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ അറിയിച്ചു.

പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തെരച്ചിൽ നടത്തുക.

കോസ്റ്റ് ഗാർഡ്,ഫോറസ്ററ്,നേവി ടീമും തെരച്ചിൽ നടത്തും. മുണ്ടക്കൈയിലെ അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, സ്കൂൾ ഏരിയ, വില്ലേജ് റോഡ്, താഴ്ഭാഗം എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തും.

25 ആംബുലൻസ് ബെയ്ലി പാലത്തിലൂടെ അകത്തു സജ്ജമാക്കും.ഡ്രോൺ റഡാർ സംവിധാനം മറ്റന്നാൾ ഉപയോഗിച്ചു തുടങ്ങും. നിലവിലെ കണക്കുകൾ അനുസരിച്ച് 206 പേരെയാണ് കാണാതായത്.

ഇത് പൂർണമല്ലെന്നാണ് വിലയിരുത്തൽ. ആധികാരികത സംശയമുണ്ട്. നാല് ഡോഗ് സ്‌ക്വാഡ് കൂടി തെരച്ചിലിനായി തമിഴ്‌നാട്ടിൽ നിന്ന് നാളെ എത്തും.

ഇതോടെ ആകെ പത്തു ഡോഗ് സ്‌ക്വാഡുകളാകും. മറ്റ് സംസ്ഥാനങ്ങളോടും സഹായം ആവശ്യപ്പെടുമെന്നും മന്ത്രിമാർ അറിയിച്ചു.

#Inspection #area #Chaliyar #tomorrow #ambulances #deployed #through #Baileybridge

Next TV

Related Stories
വടകരയിൽ കിണർ വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് കിണറ്റിൽ വീണു; വയോധികന് രക്ഷയായി അഗ്നിരക്ഷാ സേന

Jul 31, 2025 06:12 PM

വടകരയിൽ കിണർ വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് കിണറ്റിൽ വീണു; വയോധികന് രക്ഷയായി അഗ്നിരക്ഷാ സേന

വടകര കോട്ടപ്പള്ളിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി വടകരയിലെ അഗ്നി രക്ഷാ...

Read More >>
 മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 31, 2025 05:22 PM

മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി തൊഴിലാളിക്ക്...

Read More >>
തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിൽ അനിശ്ചിതകാല ബസ്സമരം തുടരും; ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം, ചർച്ച പരാജയപ്പെട്ടു

Jul 31, 2025 04:47 PM

തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിൽ അനിശ്ചിതകാല ബസ്സമരം തുടരും; ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം, ചർച്ച പരാജയപ്പെട്ടു

പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും....

Read More >>
മദ്യത്തിന് പൈസ അങ്ങോട്ട് കുപ്പിക്ക് പൈസ ഇങ്ങോട്ട്...! ജനുവരി മുതൽ പുതിയ പദ്ധതി; പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

Jul 31, 2025 04:31 PM

മദ്യത്തിന് പൈസ അങ്ങോട്ട് കുപ്പിക്ക് പൈസ ഇങ്ങോട്ട്...! ജനുവരി മുതൽ പുതിയ പദ്ധതി; പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, പുതിയ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി എം ബി...

Read More >>
ഏത് മൂഡ് ഓണം മൂഡ്....! സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ -മന്ത്രി ജി ആർ അനിൽ

Jul 31, 2025 04:15 PM

ഏത് മൂഡ് ഓണം മൂഡ്....! സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ -മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ...

Read More >>
Top Stories

//Truevisionall