#bankholiday | ഓഗസ്റ്റിൽ ബാങ്കുകൾക്ക് 13 ദിവസം അവധി; ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

#bankholiday | ഓഗസ്റ്റിൽ ബാങ്കുകൾക്ക് 13 ദിവസം അവധി; ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Aug 1, 2024 07:58 PM | By Athira V

( www.truevisionnews.com  )ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിവിട്ട, ബാങ്ക് അവധികളുടെ പട്ടിക പ്രകാരം ഓഗസ്റ്റിൽ 13 ദിവസം ബാങ്കുകൾ അടച്ചിരിക്കും. രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെ അവധിയും പ്രാദേശിക അവധിയും ചേർന്നുള്ള പട്ടികയാണ് ഇത്.

ബാങ്ക് അവധി ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ് വഴി ബാങ്ക് ഇടപാടുകൾ നടത്താവുന്നതാണ്, നിക്ഷേപത്തിനോ പിൻവലിക്കലിനോ എടിഎമ്മുകൾ ഉപയോഗിക്കാം, കൂടാതെ, മൊബൈൽ ആപ്ലിക്കേഷനുകൾ, ബാങ്ക് വെബ്‌സൈറ്റുകൾ എന്നിവയിലൂടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും.

ബാങ്കിൽ നേരിട്ടെത്തി ചെയ്യേണ്ട കാര്യങ്ങൾക്ക് മാത്രമായിരിക്കും അവധികൾ ബാധിക്കുക. ഈ മാസം നിരവധി അവധി ദിവസങ്ങൾ ഉള്ളതിനാൽ, അതിനനുസരിച്ച് നിങ്ങളുടെ ബാങ്ക് സന്ദർശനങ്ങൾ ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്.

2024 ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങൾ

ഓഗസ്റ്റ് 3: കേർപൂജയോടനുബന്ധിച്ച് അഗർത്തലയിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ഓഗസ്റ്റ് 4: ഞായറാഴ്ച

ഓഗസ്റ്റ് 8: 'ടെൻഡോങ് ലോ റം ഫാത്ത്' പ്രമാണിച്ച് ഗാംഗ്‌ടോക്കിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

ഓഗസ്റ്റ് 10: രണ്ടാം ശനിയാഴ്ച

ഓഗസ്റ്റ് 11: ഞായറാഴ്ച

ഓഗസ്റ്റ് 13: ദേശാഭിമാനി ദിനത്തോടനുബന്ധിച്ച് ഇംഫാലിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ഓഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.

ഓഗസ്റ്റ് 18: ഞായറാഴ്ച

ഓഗസ്റ്റ് 19: രക്ഷാബന്ധൻ പ്രമാണിച്ച് ചില സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ഓഗസ്റ്റ് 20: ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് കേരളത്തിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ഓഗസ്റ്റ് 24: രണ്ടാം ശനിയാഴ്ച

ഓഗസ്റ്റ് 25: ഞായറാഴ്ച

ഓഗസ്റ്റ് 26: ജന്മാഷ്ടമി പ്രമാണിച്ച് ചില സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും

#bank #holidays #august #2024 #lenders #remain #closed #13 #days #month #check #full #list

Next TV

Related Stories
#Indujadeath | നവവധു ആത്മഹത്യ ചെയ്ത സംഭവം; ‘അജാസ് ഇന്ദുജയെ മർദ്ദിക്കുന്നത് കണ്ടു’; ഭർത്താവ് അഭിജിത്ത് മൊഴി നൽകി

Dec 8, 2024 05:22 PM

#Indujadeath | നവവധു ആത്മഹത്യ ചെയ്ത സംഭവം; ‘അജാസ് ഇന്ദുജയെ മർദ്ദിക്കുന്നത് കണ്ടു’; ഭർത്താവ് അഭിജിത്ത് മൊഴി നൽകി

ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്യപ്പെട്ട രീതിയിലാണ് ഉള്ളത്. കാര്യമായ വിവരങ്ങൾ ഒന്നും ഫോണിൽ ഇല്ലെന്നാണ് പൊലീസിന്റെ...

Read More >>
#suicide | പത്തൊമ്പതുകാരി തൂങ്ങി മരിച്ചനിലയിൽ; ജീവനൊടുക്കിയത് പ്രതിശ്രുത വരനുമായി സംസാരിച്ചതിന് പിന്നാലെ

Dec 8, 2024 05:04 PM

#suicide | പത്തൊമ്പതുകാരി തൂങ്ങി മരിച്ചനിലയിൽ; ജീവനൊടുക്കിയത് പ്രതിശ്രുത വരനുമായി സംസാരിച്ചതിന് പിന്നാലെ

സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ടുവർഷം മുമ്പാണ് ഇവരുടെ വിവാഹം...

Read More >>
#RameshChennithala | 'ദീർഘകാല വൈദ്യുതി കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോ'; മന്ത്രിയെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

Dec 8, 2024 04:44 PM

#RameshChennithala | 'ദീർഘകാല വൈദ്യുതി കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോ'; മന്ത്രിയെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

ഈ വിഷയത്തില്‍ പരസ്യസംവാദത്തിന് കേരളത്തിലെ വൈദ്യുതി മന്ത്രിയെ വെല്ലുവിളിക്കുകയാണ്' - രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ...

Read More >>
#ksrtc | താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

Dec 8, 2024 04:04 PM

#ksrtc | താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

ഇന്നലെ വൈകിട്ടായിരുന്നു മൊബൈൽ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്ആർടിസി ബസ്...

Read More >>
Top Stories

Entertainment News