#Wayanadmudflow | 240 പേർ കാണാമറയത്ത്: വെല്ലുവിളിയായി ചെളി; തിരച്ചിൽ യന്ത്രസഹായത്തോടെ

#Wayanadmudflow | 240 പേർ കാണാമറയത്ത്: വെല്ലുവിളിയായി ചെളി; തിരച്ചിൽ യന്ത്രസഹായത്തോടെ
Aug 1, 2024 09:35 AM | By VIPIN P V

മുണ്ടക്കൈ (വയനാട്): (truevisionnews.com) കേരളത്തിന്റെ കണ്ണീരായി ചൂരൽമലയും മുണ്ടക്കൈയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 282 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറിൽ തിരച്ചിൽ ആരംഭിക്കും. കൂടുതൽ യന്ത്രങ്ങളെത്തിച്ചാണ് മൂന്നാം നാളിലെ തിരച്ചിൽ.

15 മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ രാത്രി മുണ്ടക്കൈയിൽ എത്തിച്ചു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും എത്തിക്കും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്.

സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം ഇന്ന് പ്രവർത്തനക്ഷമമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വയനാട്ടിൽ സർവകക്ഷിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തും.

വയനാടിനു പുറമേ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് യെലോ അലർട്ട് മാത്രമാണുള്ളത്.

#attendance #mud #challenge #search #engines

Next TV

Related Stories
ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിനി വീട്ടമ്മയുടെ മരണം ഷോക്കേറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Aug 2, 2025 02:17 PM

ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിനി വീട്ടമ്മയുടെ മരണം ഷോക്കേറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് പശുക്കടവിലെ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്,...

Read More >>
കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

Aug 2, 2025 02:04 PM

കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപാലത്തിനു സമീപം വ്യാഴാഴ്ച ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ സംഭവത്തിൽ രണ്ടു പേർ...

Read More >>
'ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അരമനകൾ കയറിയിറങ്ങുന്നതെന്ന് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു' - വി.ഡി സതീശൻ

Aug 2, 2025 01:53 PM

'ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അരമനകൾ കയറിയിറങ്ങുന്നതെന്ന് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു' - വി.ഡി സതീശൻ

കന്യാസ്ത്രീകൾക്ക് ജാമ്യം കൊടുക്കരുത് എന്ന നിലപാടാണ് ചത്തീസ്ഗഢ് സർക്കാർ ഇന്നും സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി...

Read More >>
ചിക്കനിൽ മുഴുവൻ പുഴു....! കോഴിക്കോട് ബാലുശ്ശേരിയിൽ പാര്‍സല്‍ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തി, ഹോട്ടലിനെതിരേ പരാതി

Aug 2, 2025 01:39 PM

ചിക്കനിൽ മുഴുവൻ പുഴു....! കോഴിക്കോട് ബാലുശ്ശേരിയിൽ പാര്‍സല്‍ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തി, ഹോട്ടലിനെതിരേ പരാതി

കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലില്‍നിന്നും വാങ്ങിയ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയെന്ന്‌ പരാതി....

Read More >>
സിംഗിൾ ടൂ മിംഗിൾ; കണ്ണൂരിൽ ജാതിയും മതവും നോക്കാതെ എല്ലാവർക്കും കല്യാണം കഴിക്കാൻ 'പയ്യാവൂർ മാംഗല്യം' പദ്ധതി

Aug 2, 2025 01:16 PM

സിംഗിൾ ടൂ മിംഗിൾ; കണ്ണൂരിൽ ജാതിയും മതവും നോക്കാതെ എല്ലാവർക്കും കല്യാണം കഴിക്കാൻ 'പയ്യാവൂർ മാംഗല്യം' പദ്ധതി

ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാർക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കി പയ്യാവൂർ...

Read More >>
ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം; തടവുകാർക്ക് എത്തിച്ച് നൽകി; സബ് ജയിൽ വാർഡന് സസ്പെൻഷൻ

Aug 2, 2025 12:27 PM

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം; തടവുകാർക്ക് എത്തിച്ച് നൽകി; സബ് ജയിൽ വാർഡന് സസ്പെൻഷൻ

എറണാകുളം സബ്ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ജയിൽ വാർഡന്...

Read More >>
Top Stories

Entertainment News

//Truevisionall