#wayanadandslide | 'കൂട്ടുകാരും നാട്ടുകാരും എല്ലാം പോയി... അവിടെ ഇനി ഒന്നുമില്ല'; എങ്ങും നഷ്ടപ്പെടലിന്‍റെ വേദന മാത്രം

#wayanadandslide | 'കൂട്ടുകാരും നാട്ടുകാരും എല്ലാം പോയി... അവിടെ ഇനി ഒന്നുമില്ല'; എങ്ങും നഷ്ടപ്പെടലിന്‍റെ വേദന മാത്രം
Aug 1, 2024 08:09 AM | By Athira V

മേപ്പാടി: ( www.truevisionnews.com )എങ്ങും നഷ്ടപ്പെടലിന്റെ വേദന മാത്രം. പ്രിയപ്പെട്ടവരും പ്രിയപ്പെട്ടതുമെല്ലാം നിമിഷങ്ങൾകൊണ്ടാണ് ഒലിച്ചുപോയത്. പലരും നിമിഷനേരത്തെ ഭാഗ്യം കൊണ്ട് മാത്രമാണ് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടത്. ജീവൻമാത്രം കൈയിൽപിടിച്ച് ഓടി രക്ഷപ്പെട്ടപ്പോഴേക്കും വീടടക്കം ഒലിച്ചുപോയ കാഴ്ചക്ക് സാക്ഷിയാകേണ്ടിയിരുന്നവരും ഏറെയാണ്.

'ആദ്യം ഉരുള് പൊട്ടിയപ്പോൾ വലിയ അപകടമില്ലായിരുന്നു. എന്നാൽ കിട്ടിയ ഡ്രസും പ്രൂഫുമെല്ലാമെടുത്ത് ബാഗിലാക്കി ഞങ്ങള് നിന്നു.. എന്നാൽ ഭീകരമായിട്ടാണ് രണ്ടാമത് പൊട്ടിയത്..' അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മുണ്ടക്കൈ സ്വദേശിയായ യുവാവ് പറഞ്ഞു.

'രണ്ടാമത്തെ പൊട്ടലുണ്ടായപ്പോൾ വീട്ടിൽ നിന്നിറങ്ങി അടുത്ത കുന്നിലേക്ക് ഓടിക്കയറി. മൂന്ന് മിനിറ്റിനുള്ളിൽ വീടും പറമ്പും താഴെയുള്ള പ്രദേശവുമെല്ലാം പോയി.അച്ഛനെയും അമ്മയെയും കൊണ്ടാണ് ഞാൻ ഓടിയത്.

കുറേപേരും അതിലാണ് പോയത്.. കൂട്ടുകാരും നാട്ടുകാരും എല്ലാവരും പോയി. ഇനി അവിടെയാരുമില്ല.തിരിച്ചുപോകാൻ ഒരു ഇടമില്ല. മുണ്ടക്കൈ പ്രദേശത്ത് ഇനി ഒന്നും ബാക്കിയില്ല' . യുവാവിന്റെ വാക്കുകളിൽ നഷ്ടപ്പെടലിന്റെ വേദന മാത്രമാണ് ബാക്കിയാകുന്നത്.


#mundakail #landslide #survivors #reactions

Next TV

Related Stories
#gascylinderexploded |  വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഓട്ടോഡ്രൈവർ മരിച്ചു

Nov 16, 2024 10:40 PM

#gascylinderexploded | വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഓട്ടോഡ്രൈവർ മരിച്ചു

സംഭവം നടക്കുമ്പോൾ ഇയാൾ മാത്രമാണ് വീട്ടിൽ...

Read More >>
#Autodriver | ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

Nov 16, 2024 10:25 PM

#Autodriver | ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

ബൗളിങ് ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ലക്ഷ്മണ കുമാറിനെ വിശ്രമമുറിയില്‍ എത്തിച്ച് വെള്ളവും ബിസ്‌ക്കറ്റും...

Read More >>
#bailrejected | ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസ്; ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി

Nov 16, 2024 10:20 PM

#bailrejected | ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസ്; ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി

കനത്ത മാനസിക വിഷമത്തിലും സമ്മര്‍ദത്തിലുമായ യുവതി ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍...

Read More >>
#ChampionsBoatLeague | ഫിനിഷിങ്ങിന് മെച്ചപ്പെട്ട സമയം ലഭിച്ചില്ലെന്ന ആരോപണം; ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ മത്സരം റദ്ദാക്കി

Nov 16, 2024 09:38 PM

#ChampionsBoatLeague | ഫിനിഷിങ്ങിന് മെച്ചപ്പെട്ട സമയം ലഭിച്ചില്ലെന്ന ആരോപണം; ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ മത്സരം റദ്ദാക്കി

സംഭവത്തെ തുടർന്ന് ഫൈനലിൽ പ്രവേശിച്ച കുമരകം ടൗൺ ബോട്ട് ക്ലബ് ട്രാക്കിന് കുറുകെ വള്ളമിട്ട്...

Read More >>
#exciseinspection  | വനത്തിനുള്ളിൽ വാറ്റ് കേന്ദ്രം; എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

Nov 16, 2024 09:13 PM

#exciseinspection | വനത്തിനുള്ളിൽ വാറ്റ് കേന്ദ്രം; എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

വനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളും...

Read More >>
Top Stories