കൽപ്പറ്റ: (truevisionnews.com) വയനാട് മുണ്ടക്കൈ, ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് തങ്ങൾ നൂറോളം പേർ കുടുങ്ങിക്കിടക്കുകയണെന്ന് പ്രദേശവാസിയായ സജ്ന.
വയനാട് ട്രീ വാലി റിസോർട്ടിലാണുള്ളത്. ഇവിടെയുള്ള ഒരുവിധ എല്ലാ വീടുകളും പോയെന്നും ചുറ്റും പോയിക്കിടക്കുകയാണെും സ്ജ്ന പറഞ്ഞു.
'ഇവിടെ കുടുങ്ങിക്കിടക്കുകാണ്. നൂറോളം ആളുകൾ ഉണ്ടാകും. ട്രീ വാലി റിസോട്ടിലാണുള്ളത്. ചുറ്റും പോയിക്കിടക്കുകയാണ്. വീടിന് എന്തെങ്കിലും സംഭവിച്ചോ എന്നറിയില്ല.
ശബ്ദം കേട്ടതോടെ ഞങ്ങൾ ഓടിപ്പോയതാണ്. ഇവിടെയുള്ള ഒരുവിധം എല്ലാ വീടുകളും പോയി. റോഡില്ല, വീടുകൾ ഒന്നും ഇല്ല. ആളുകൾ ഒന്നും ഇല്ല.
ഇവിടെ ഞങ്ങൾ കുറച്ച് പേർ മാത്രമേ ഉള്ളൂ. കുറച്ചുപേർ വേറെ റിസോർട്ടിലുണ്ട്. മഴപെയ്യുന്നുണ്ട്. അഞ്ചരയായപ്പോൾ വീണ്ടും മണ്ണിടിഞ്ഞിരുന്നു. ഒരു കുന്നിൻ്റെ മുകളിലാണ് തങ്ങൾ ഉള്ളത്.', സജ്ന പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടിയത്. മരണ സംഖ്യ കൂടിവരികയാണ്. നിരവധി പേർ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.
ജനവാസ മേഖലയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. നിരവധി വീടുകൾ ഒലിച്ചുപോയിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. മന്ത്രിമാർ സംഭവസ്ഥലത്തേക്ക് എത്തും.
#Sajna #resident #area #said #around #100 #people #trapped #after #landslide.