കാരക്കാസ്: (truevisionnews.com) വെനസ്വേലയിൽ മൂന്നാം തവണയും പ്രസിഡന്റായി നിക്കോളാസ് മദൂറോ. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിലാണ് 61 കാരനായ നിക്കോളാസ് മദൂറോയ്ക്ക് മൂന്നാമൂഴം ലഭിക്കുന്നത്.
51.2 ശതമാനം വോട്ടുകൾക്കാണ് മദൂറോയുടെ വിജയം. എതിർ സ്ഥാനാർത്ഥിയായ എഡ്മണ്ടോ ഗോൺസാലേസ് ഉറൂടിയയ്ക്ക് 44.2 ശതമാനം വോട്ടുകളാണ് നേടാനായത്.
വിജയത്തിന് പിന്നാലെ മദൂറോ പിന്തുണയ്ക്കുന്നവരെ പ്രസിഡന്റിന്റെ വസതിയിൽ നിന്ന് അഭിവാന്ദ്യം ചെയ്ത് സംസാരിച്ചു. വോട്ട് രേഖപ്പെടുത്തിയവർക്ക് നന്ദി രേഖപ്പെടുത്തിയായിരുന്ന പ്രസംഗം.
സമാധാനം, നീതി, സ്ഥിരത എന്നിവ ഉറപ്പാക്കുമെന്ന് മദൂറോ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രതികരിച്ചത്. എന്നാൽ വിജയം അംഗീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷം വിശദമാക്കുന്നത്.
70 ശതമാനത്തോളം വോട്ട് നേടിയ പ്രതിപക്ഷ സ്ഥാനാർത്ഥി പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യതയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.
ഇതിന് പിന്നാലെ തങ്ങൾ വിജയിച്ചതായും പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. വിവിധ രാജ്യങ്ങളും മദൂറോയുടെ വിജയത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
കോസ്റ്റാ റിക്ക, ചിലി, പെറു അടക്കമുള്ള രാജ്യങ്ങൾ മദൂറോയുടെ വിജയത്തിൽ സംശയം പ്രകടിപ്പിച്ച് പ്രതികരിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെനസ്വലയുടെ വോട്ടർമാരുടെ നിലപാട് പ്രതിഫലിക്കാത്ത തെരഞ്ഞെടുപ്പ് ഫലമെന്നാണ് മദൂറോയുടെ മൂന്നാമൂഴത്തേക്കുറിച്ച് പ്രതികരിക്കുന്നത്.
25 വർഷം നീളുന്ന ചാവിസ്മോ പ്രത്യയ ശാസ്ത്രത്തിന് അന്ത്യം വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങൾ. 2013ൽ മദൂറോ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ ജിഡിപി 80 ശതമാനം ഇടിഞ്ഞിരുന്നു.
30 മില്യൺ ജനങ്ങളാണ് ഇത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്.
#NicolásMaduro #won #third #term #Venezuela #other #countries #casting #doubt #his #victory