#holiday | അവധി; കനത്ത മഴ തുടർന്ന് വയനാട് ജില്ലയില്‍ മൂന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു, മുണ്ടക്കൈയിൽ മണ്ണിടിച്ചിൽ

#holiday | അവധി; കനത്ത മഴ തുടർന്ന് വയനാട് ജില്ലയില്‍ മൂന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു, മുണ്ടക്കൈയിൽ മണ്ണിടിച്ചിൽ
Jul 29, 2024 09:16 AM | By Athira V

കല്‍പ്പറ്റ: ( www.truevisionnews.com )കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യുപി സ്കൂള്‍, മുണ്ടക്കൈ യുപി സ്കൂള്‍ എന്നിവക്കാണ് ഇന്ന് അവധി നല്‍കിയത്.

കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലുമാണ് ഈ സ്ഥലങ്ങളിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയത്.

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഉള്‍പ്പെടെ സാധ്യതയുള്ള മലയോര മേഖലയിലെ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളം കയറിയിരുന്നു. സംസ്ഥാനത്തെ മറ്റെവിടെയും ഇതുവരെ ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.

മേപ്പാടി, മുണ്ടക്കൈ മേഖലയിൽ രാത്രി ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലും ഉണ്ടായി.പുത്തുമല കാശ്മീർ ദ്വീപിലെ ചില കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ മേഖലയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയത്.

അതേസമയം, വയനാട് ബാണാസുര സാഗർ അണക്കെട്ടില്‍ പ്രഖാപിച്ച ഓറഞ്ച് അലേർട്ട് തുടരുകയാണ്. ജലനിരപ്പ് 772.50 മീറ്റർ ആയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.ഇന്നലെ കാര്യമായ മഴ പെയ്യാത്തതിനാൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിട്ടില്ല.

അണക്കെട്ടിലെ അധികജലം ഒഴിക്കിവിടുന്നതിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് ആണ് നിലവിൽ നൽകിയിരിക്കുന്നത്. ജലനിരപ്പ് 773.50 മീറ്ററായില്‍ ഷട്ടർ തുറക്കുമെന്ന് വയനാട് ജില്ല കളക്ടർ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്‍റെ സമീപപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, മറ്റു ജില്ലകളിൽ അലർട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. സാഹചര്യം പ്രതികൂലമായതിനാൽ കേരള തീരത്ത് മീൻ പിടിക്കാൻ പോകുന്നതിനും വിലക്കേർപ്പെടുത്തി.

അടുത്ത അഞ്ചു ദിവസം മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് രാവിലെ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് റഡാർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശിയിരുന്നു. ഇന്നും മണിക്കൂറിൽ നാല്പത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്.

അതേസമയം, വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും കെഎസ്ഇബിക്കുണ്ടായത് കോടികളുടെ നഷ്ടമാണ്. പലയിടത്തും വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല.

#heavyrain #holiday #been #declared #three #schools #wayanad #district #today

Next TV

Related Stories
#arrest | പേരാമ്പ്രയിലെ ഭണ്ഡാര കവര്‍ച്ച: തിരുവള്ളൂര്‍ സ്വദേശി പിടിയില്‍

Nov 27, 2024 09:56 AM

#arrest | പേരാമ്പ്രയിലെ ഭണ്ഡാര കവര്‍ച്ച: തിരുവള്ളൂര്‍ സ്വദേശി പിടിയില്‍

നവംബർ 19നാണ് എരവട്ടൂരിലെ ക്ഷേത്രത്തിൽ കവർച്ച നടന്നത്....

Read More >>
#ParasshiniMadappura | 'അരവണയും മുത്തപ്പനും തമ്മിൽ യാതൊരു ബന്ധവമില്ല'; സോഷ്യമീഡിയ പ്രചാരണങ്ങളിൽ വിശദീകരണവുമായി പറശ്ശിനി മടപ്പുര

Nov 27, 2024 09:48 AM

#ParasshiniMadappura | 'അരവണയും മുത്തപ്പനും തമ്മിൽ യാതൊരു ബന്ധവമില്ല'; സോഷ്യമീഡിയ പ്രചാരണങ്ങളിൽ വിശദീകരണവുമായി പറശ്ശിനി മടപ്പുര

വ്യാപാരികൾ പലരും അരവണ പായസം മുത്തപ്പൻ്റെ പ്രസാദം എന്ന തരത്തിൽ വിൽക്കുന്നുണ്ടെന്നും എന്നാൽ ഇതിന് പറശ്ശിനിക്കടവ് മുത്തപ്പനുമായി യാതൊരു...

Read More >>
#missing |  എട്ടാം ക്ലാസുകാരനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി

Nov 27, 2024 09:38 AM

#missing | എട്ടാം ക്ലാസുകാരനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി

മാതാപിതാക്കളുടെ പരാതിയില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു....

Read More >>
#Photoshoot | പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാര്‍ക്കെതിരെ നടപടി; നല്ല നടപ്പ് പരിശീലനത്തിന്  നിര്‍ദേശം

Nov 27, 2024 09:29 AM

#Photoshoot | പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാര്‍ക്കെതിരെ നടപടി; നല്ല നടപ്പ് പരിശീലനത്തിന് നിര്‍ദേശം

പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പൊലീസുകാര്‍ ഫോട്ടോ എടുത്തത്...

Read More >>
#accident  | കളി കഴിഞ്ഞ് മാതാവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസിടിച്ചു; വടകരയിൽ വിദ്യാർത്ഥി  മരിച്ചു

Nov 27, 2024 09:21 AM

#accident | കളി കഴിഞ്ഞ് മാതാവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസിടിച്ചു; വടകരയിൽ വിദ്യാർത്ഥി മരിച്ചു

പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇന്റർനാഷനൽ സ്‌കൂൾ എട്ടാം തരം വിദ്യാർത്ഥിയാണ്....

Read More >>
Top Stories