#straydog | ‘സന്തോഷ് മോന് പ്രണാമം’: കോട്ടയം കടുവാക്കുളത്തുകാരെ ദുഃഖത്തിലാക്കി തെരുവ് നായയുടെ വിയോഗം

#straydog  | ‘സന്തോഷ് മോന് പ്രണാമം’: കോട്ടയം കടുവാക്കുളത്തുകാരെ ദുഃഖത്തിലാക്കി തെരുവ് നായയുടെ വിയോഗം
Jul 27, 2024 05:09 PM | By Susmitha Surendran

കോട്ടയം : (truevisionnews.com)  കടുവാക്കുളത്തുകാരെ ദുഃഖത്തിലാഴ്ത്തി ഒരു തെരുവ് നായയുടെ വിയോഗം. വാഹനം തട്ടി ജീവൻ നഷ്ടമായ തങ്ങളുടെ പ്രിയപ്പെട്ട നായക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് നാട്ടുകാർ.

നാല് വർഷം മുൻപാണ് കടുവാക്കുളത്തെ ബസ്സ് സ്റ്റോപ്പിലേക്ക് തെരുവ് നായ എത്തുന്നത്. ആദ്യം ഓടിച്ചു വിടാൻ ശ്രമിച്ചെങ്കിലും പിന്നീട് അവൻ ഇവിടെയുള്ളവരുടെ പ്രിയങ്കരനാവുകയായിരുന്നു.

വളരെ പെട്ടെന്ന് തന്നെ ഈ കവലയുടെ ഒരു കാവൽക്കാരനായി ആ തെരുവുനായ മാറി. അങ്ങനെ എല്ലാവർക്കും സന്തോഷം നൽകുന്ന ആ തെരുവ് നായക്ക് അവർ സന്തോഷ് മോൻ എന്ന് പേരും നൽകി.

എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ വാഹനാപകടം ആ തെരുവ് നായയുടെ ജീവനെടുത്തു. അവന്റെ വിയോഗം വലിയ ദുഃഖം ആണ് ഇവിടെയുള്ളവർക്ക് ഉണ്ടാക്കിയിരിക്കുന്നത്.

വെയിറ്റിംഗ് ഷെഡിലായിരുന്നു അവന്റെ താമസം. എന്നാൽ ബസ് കാത്തു നിൽക്കാൻ വരുന്നവരെ ആരെയും അവൻ ഉപദ്രവിച്ചിട്ടില്ല.

ഒരു വളർത്തുനായ സ്നേഹിക്കുന്നതുപോലെ തന്നെ ഭക്ഷണവും ചികിത്സയും എല്ലാം നല്കിയാണ് ഈ തെരുവ് നായയെ അവർ സ്നേഹിച്ചത്. സന്തോഷ് മോന് പ്രണാമം അർപ്പിച്ചുകൊണ്ടാണ് ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട് ഇപ്പോൾ കവലയിൽ.

#death #stray #dog #​​left #people #kottayam

Next TV

Related Stories
#clash |  വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം,  രണ്ട് പേർ അറസ്റ്റിൽ

Sep 8, 2024 09:23 AM

#clash | വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം, രണ്ട് പേർ അറസ്റ്റിൽ

കല്ലറ സ്വദേശിയായ ആൻസിക്കും ഒന്നര വയസ്സുള്ള മകനും ഭർത്താവ് ഷാഹിദിനും...

Read More >>
#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

Sep 8, 2024 09:19 AM

#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്ച വൈകീട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ...

Read More >>
#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

Sep 8, 2024 09:01 AM

#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങൾ...

Read More >>
#theft | തിരക്കുള്ള റോഡുകളിൽ നടന്നു പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കും, അറസ്റ്റ്

Sep 8, 2024 08:52 AM

#theft | തിരക്കുള്ള റോഡുകളിൽ നടന്നു പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കും, അറസ്റ്റ്

ഇയാളുടെ പേരിൽ അനവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ്...

Read More >>
#baburaj | നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

Sep 8, 2024 08:36 AM

#baburaj | നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

അടിമാലി പൊലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്....

Read More >>
Top Stories