#Lightningstorm | നിമിഷ നേരം കൊണ്ട് മിന്നൽ ചുഴലി: കണ്ണൂരിൽ കെഎസ്ഇബിക്ക് ആറ് കോടി രൂപയുടെ നാശനഷ്ടം

#Lightningstorm | നിമിഷ നേരം കൊണ്ട് മിന്നൽ ചുഴലി: കണ്ണൂരിൽ കെഎസ്ഇബിക്ക് ആറ് കോടി രൂപയുടെ നാശനഷ്ടം
Jul 26, 2024 08:01 PM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) നിമിഷ നേരത്തെ മിന്നൽ ചുഴലി കെഎസ്ഇബിക്ക് കണ്ണൂർ ജില്ലയിൽ വരുത്തിവച്ചത് ആറ് കോടി രൂപയുടെ നാശനഷ്ടം.

204 ഹൈ ടെൻഷൻ പോസ്റ്റുകളും 880 ലോ ടെൻഷൻ പോസ്റ്റുകളും തകർന്ന് വീണു. ജില്ലയിലെ 1900 ട്രാൻസ്ഫോമറുകൾ വൈദ്യുതി എത്തിക്കാനാവാതെ പ്രവത്തനരഹിതമാണ്.

കഴിഞ്ഞ ദിവസം രാത്രിയിലെ മിന്നൽ ചുഴലിയിലാണ് വ്യാപക നാശ നഷ്ടങ്ങളുണ്ടായത്. ഹൈ ടെൻഷനും ലോ ടെൻഷനുമായി 1100 ഓളം വൈദ്യുതി തൂണുകൾ നിലം പൊത്തി.

2200 സ്ഥലങ്ങളിലായി വൈദ്യുതി ലൈനുകൾ മുറിഞ്ഞു. 1900 ട്രാൻഫോമറുകൾ വൈദ്യുതി എത്താതെ പ്രവർത്തന രഹിതമായി.

ജില്ലയിൽ മാത്രം മൂന്ന് ലക്ഷത്തോളം ഉപഭോക്താക്കളാണ് ഇരുട്ടിലായത്. പ്രളയകാലത്ത് പോലും ഒരു ദിവസം മാത്രം ഇത്ര വ്യാപക നഷ്ടങ്ങൾ ഉണ്ടായിട്ടില്ല.

നേരത്തെ മറ്റു ജില്ലകളിൽ നിന്ന് ജീവനക്കാരേയും കരാറുകാരേയും എത്തിച്ചാണ് കെഎസ്ഇബി പ്രശ്നം പരിഹരിച്ചിരുന്നത്.

ഇത്തവണ സമീപ ജില്ലകളിലും മിന്നൽ ചുഴലി നാശ നഷ്ടങ്ങൾ വരുത്തിയതോടെ ഇത് സാധ്യമല്ല.

പ്രതിസന്ധി പൂണമായി പരിഹരിക്കാൻ സമയമെടുക്കുമെന്നാണ് ബോർഡ് അറിയിക്കുന്നത്. ഈ കാലവർഷത്തിൽ കണ്ണൂർ ജില്ലയിൽ കെഎസ്ഇബിക്ക് മുപ്പത് കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

#Lightningstorm #time #crore #damage #KSEB #Kannur

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories