അടിമാലി: ( www.truevisionnews.com ) എനിക്ക് എസ്.ഐ സാറിന്റെ മുന്നിൽ ഒരു പാട്ട് പാടണം. ചോദ്യം കേട്ട് പൊലീസുകാർ ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നീട് എസ്.ഐക്കു മുന്നിൽ ആളെ കൊണ്ടു നിർത്തി.
പാട്ട് പാടി കഴിഞ്ഞാൽ പോകാമോ എന്ന് പൊലീസ്. ഉടൻ ഞാൻ പോയ്ക്കോളാം എന്ന മറുപടിയും കിട്ടിയതോടെ ആഗ്രഹം സാധിച്ച് കൊടുത്ത് അടിമാലി എസ്.ഐ. സിജു ജേക്കബ്.
അടിമാലി സ്റ്റേഷനിലാണ് പാട്ടും എസ്.ഐയുടെ വീഡിയോ പിടുത്തവും വൈറലായത്. ചിന്നപ്പാറ ആദിവാസി കോളനിയിലെ അനന്തപത്മനാഭനാണ് പൊലീസ് സ്റ്റേഷനിലെത്തി പാട്ട് പാടാൻ ആഗ്രഹം അറിയിച്ചത്.
പിന്നെ സ്റ്റേഷനാകെ കണ്ടത് അറിയപ്പെടാനാകാതെ പോയൊരു പ്രതിഭയെ. ‘അല്ലിയാമ്പല്‍ പുഴയില്‍’ എന്ന ഗാനം അനന്തപത്മനാഭൻ മനോഹരമായി ആലപിച്ചു. വീഡിയോയില്‍ എസ്.ഐ സിജു ജേക്കബ് താന്‍ റെക്കോര്‍ഡ് ചെയ്തത് ഇയാളെ കാണിക്കുന്നതും ഗായകന്‍ എസ്.ഐക്ക് സല്യൂട്ട് അടിക്കുന്നതും കാണാം.
സഹജീവികളുടെ പ്രശ്നങ്ങളെയും ആഗ്രഹങ്ങളെയും സംയമനത്തോടെ കേൾക്കുന്നവനാണ് യഥാർത്ഥ നിയമപാലകനെന്നും പാട്ട് പാടിയ ആൾക്കും അതിനു സ്നേഹപൂർവ്വം അനുമതി കൊടുത്ത ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ ഉയരുകയാണ് സോഷ്യൽ മീഡിയയിൽ.
ടൗണിൽ വിവിധയിടങ്ങളിൽ പാട്ടുപാടി അനന്തപത്മനാഭൻ നടക്കുക പതിവാണ്. വിവിധ സർക്കാർ ഓഫീസുകളിലും ഇത്തരത്തിൽ പാട്ടുപാടി എത്തുമെങ്കിലും പൊലീസ് സ്റ്റേഷനിൽ എത്തുന്നത് ആദ്യമായാണ്.
#i #want #sing #song #front #si #sir #ananthapadmanabhan #song #went #viral