#HumanRightsCommission | കണ്ണൂരിൽ വിവാഹ ആഘോഷത്തിനിടെ മുടിമുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് പെണ്‍കുട്ടി; ഇനി നടപടിയില്ല - മനുഷ്യാവകാശ കമ്മീഷന്‍

#HumanRightsCommission | കണ്ണൂരിൽ വിവാഹ ആഘോഷത്തിനിടെ മുടിമുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് പെണ്‍കുട്ടി; ഇനി നടപടിയില്ല - മനുഷ്യാവകാശ കമ്മീഷന്‍
Jul 26, 2024 10:57 AM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) വിവാഹത്തിനെത്തിയ പെണ്‍കുട്ടിയുടെ മുടിമുറിച്ച സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

പെണ്‍കുട്ടിക്കും കുടുംബത്തിനും പരാതിയില്ലാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ താല്പര്യത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.

പയ്യന്നൂര്‍ എസ്.എച്ച്.ഒയില്‍നിന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 2022 ഡിസംബര്‍ 31-ന് കരിവെള്ളൂര്‍ ആണൂര്‍ ഓഡിറ്റേറിയത്തിലാണ് സംഭവം നടന്നത്.

വിവാഹ ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി മുടികെട്ടുന്നതിനിടെയാണ് മുടി ആരോ മുറിച്ചുവെന്നത് മനസിലാകുന്നത്. ഭക്ഷണ കഴിക്കുന്നതിനുള്ള തിരക്കിനിടെയായിരിക്കും മുടി മുറിച്ചെതെന്ന് പെണ്‍കുട്ടി പറയുന്നു.

വിവാഹത്തിന്റെ വീഡിയോയില്‍ സൂക്ഷ്മമായി പരിശോധിച്ചെങ്കിലും ഒന്നുെ കണ്ടെത്താനായില്ല. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ചെയ്യുകയായിരുന്നു.

പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വ്യക്തിപരമായി താത്പര്യമില്ലെന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും അറിയിച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

#girl #not #complain #incident #haircutting #weddingcelebration #Kannur #further #action #HumanRightsCommission

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories