#ArjunMissing | മൂന്ന് വർഷമായി പതിവു യാത്രക്കാരൻ, അർജുൻ ലോറി നിർത്തിയത് ചായകുടിക്കാനാകണം; ആ കടയും മണ്ണെടുത്തു

#ArjunMissing | മൂന്ന് വർഷമായി പതിവു യാത്രക്കാരൻ, അർജുൻ ലോറി നിർത്തിയത് ചായകുടിക്കാനാകണം; ആ കടയും മണ്ണെടുത്തു
Jul 26, 2024 08:35 AM | By Susmitha Surendran

ഷിരൂർ ( കർണാടക) : (truevisionnews.com)  അർജുനെ തേടി 11–ാം നാൾ  . നെഞ്ചിടിപ്പോടെ അർജുന് വേണ്ടി കാത്തിരിക്കുകയാണ് കേരളം മുഴുവൻ .

പനവേൽ-കന്യാകുമാരി റൂട്ടിലെ ഷിരൂരിൽ 35 വർഷമായി കട നടത്തുന്ന ലക്ഷ്മണയുടെ ധാബയിൽനിന്നു ചായകുടിക്കാനാകണം അർജുൻ ലോറി നിർത്തിയത്.

3 വർഷമായി ഈ റൂട്ടിലെ പതിവു യാത്രക്കാരനാണ് അർജുൻ. മലയാളികളടക്കം ലോറിക്കാർ സ്ഥിരമായി ഇവിടെ നിർത്തും. രാവിലെ 8.15ന് അർജുൻ ഇവിടെ എത്തിയെന്നാണു കരുതുന്നത്.

ലക്ഷ്മണ(45), ഭാര്യ ശാന്തി(35), മക്കൾ അവന്തിക(4), റോഷണ്ണ(11), ലക്ഷ്മണയുടെ സഹോദരീ ഭർത്താവ് ജഗന്നാഥ (50) എന്നിവരുടെ മൃതദേഹം 2 ദിവസം കഴിഞ്ഞു പുഴയിൽ നിന്നാണു കിട്ടിയത്.

സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വാസർ കുദികെ പഞ്ചായത്ത് അധികൃതർ മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് ലക്ഷ്മണയ്ക്കു നോട്ടിസ് നൽകിയിരുന്നു.

അപകടദിവസം റെഡ് അലർട്ടിനെത്തുടർന്നു സ്കൂൾ അവധി ആയതിനാൽ മക്കളും കടയിൽ ഉണ്ടായിരുന്നു. ലക്ഷ്മണയുടെ അച്ഛനാണു കട തുടങ്ങിയത്. 10-ാം വയസ്സുമുതൽ ലക്ഷ്മണ കച്ചവടത്തിനു കൂടെയുണ്ട്.

ഷിരൂരിൽ വീടുപണി പുരോഗമിക്കുന്നതിനിടെയാണ് കുടുംബം ഒന്നാകെ ഇല്ലാതായത്. ഭാര്യ ശാന്തി അങ്കണവാടി അധ്യാപികയായിരുന്നു.‌ രാത്രി 8നു തുറന്നു പിറ്റേന്നു രാവിലെ 8ന് കട അടയ്ക്കുന്നതാണു ലക്ഷ്മണയുടെ പതിവ്.

ഈ സമയത്ത് എത്തുന്ന ഡ്രൈവർമാർ ചായയും ബ്രഡ് ഓംലറ്റും ദോശയും കഴിച്ചു മടങ്ങും. ഷിരൂർ കുന്നിൽനിന്നുള്ള അരുവിയിൽ കുളിയും കഴിഞ്ഞാകും പിന്നീടുള്ള യാത്ര.

ധാബയ്ക്കു മുന്നിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഒരേ സമയം 12 ലോറികൾ വരെ പാർക്ക് ചെയ്യാറുണ്ട്. ഇവിടെ ലോറി നിർത്തരുതെന്നു പലതവണ മുന്നറിയിപ്പു നൽകിയതാണെന്നു ഗോകർണ എഎസ്ഐ മാരുതി കേനി പറഞ്ഞു.

#regular #commuter #3 #years #Arjun #stopped #lorry #tea #shop #also #took #soil

Next TV

Related Stories
#PornographicVideo | ടെലഗ്രാമിലൂടെ വിറ്റത് 4000 അശ്ലീല ദൃശ്യങ്ങൾ, ഒന്നിന് 3000 രൂപ; 17-കാരൻ അറസ്റ്റിൽ

Oct 18, 2024 11:10 AM

#PornographicVideo | ടെലഗ്രാമിലൂടെ വിറ്റത് 4000 അശ്ലീല ദൃശ്യങ്ങൾ, ഒന്നിന് 3000 രൂപ; 17-കാരൻ അറസ്റ്റിൽ

പ്രതി ആർക്കൊക്കെയാണ് ഇത്തരം വിഡിയോകൾ വിതരണം ചെയ്തിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ സൈബർ പൊലീസ്...

Read More >>
#death | റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുട്ടിയുരുമ്മി പോയ ബൈക്കറെ ശാസിച്ച് വയോധികൻ, പിന്നാലെ  മർദ്ദനം, ദാരുണാന്ത്യം

Oct 18, 2024 09:10 AM

#death | റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുട്ടിയുരുമ്മി പോയ ബൈക്കറെ ശാസിച്ച് വയോധികൻ, പിന്നാലെ മർദ്ദനം, ദാരുണാന്ത്യം

ബൈക്ക് നിർത്തി തിരിച്ചെത്തിയ യുവാവിന്റെ മർദ്ദനത്തിലാണ് വയോധികൻ നടുറോഡിൽ മരിച്ചത്. ഹൈദരബാദിലാണ്...

Read More >>
 #Aadhaarupdate | ഇനി സമയം കളയരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

Oct 18, 2024 06:33 AM

#Aadhaarupdate | ഇനി സമയം കളയരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ...

Read More >>
#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

Oct 17, 2024 10:21 PM

#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

ഹോസ്പിറ്റലിൽ നിന്നാണ് സീലാംപൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിവന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് പവേരിയ...

Read More >>
#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

Oct 17, 2024 10:08 PM

#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

വന്യജീവി രക്ഷാപ്രവർത്തകനായ യാഷ് തദ്വിയാണ് പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ചത്....

Read More >>
#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

Oct 17, 2024 09:56 PM

#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണു മദ്യമായി വിതരണം ചെയ്തതെന്നു കണ്ടെത്തി....

Read More >>
Top Stories