#Nipah | നിപയിൽ ആശ്വാസം; എട്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് - മന്ത്രി വീണാ ജോര്‍ജ്

#Nipah | നിപയിൽ ആശ്വാസം; എട്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് - മന്ത്രി വീണാ ജോര്‍ജ്
Jul 25, 2024 07:41 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) എട്ട് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്.

മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി.

ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്.

ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

#Relief #Nipah #test #results #eight #people #negative #Minister #VeenaGeorge

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories