#Supplyco | റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ആട്ട ​ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണം;നിയമ നടപടിക്കൊരുങ്ങി സപ്ലൈകോ

#Supplyco | റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ആട്ട ​ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണം;നിയമ നടപടിക്കൊരുങ്ങി സപ്ലൈകോ
Jul 25, 2024 10:24 AM | By VIPIN P V

കൊച്ചി: (truevisionnews.com) സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് ആട്ടക്ക് ​ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണം.

പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫീസർ പി എം ജോസഫ് സജു പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ സപ്ലൈകോ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.

വ്യാജ പ്രചാരണം അടങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊട്ടിച്ച് ഉപയോ​ഗിച്ച പാക്കറ്റിൽ ബാക്കിയായി സൂക്ഷിച്ച ആട്ടയിൽ പുഴുകളെ കണ്ടെത്തുകയും അത് അരിച്ചെടുക്കുന്ന വീഡിയോയും ശ്രദ്ധേയമായിൽപ്പെട്ടിരുന്നു.

എന്നാൽ ഇതേ ബാച്ചിൽപെട്ട ആട്ട പാക്കറ്റുകൾ പരിശോധിക്കുകയും ​ഗുണനിലവാരം ഉള്ളതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഒരു വർഷം മുൻപുളള ഈ വീഡിയോയാണ് ഇപ്പോൾ തെറ്റായി പ്രചരിക്കുന്നതെന്നും സപ്ലൈകോ ആരോപിച്ചു.

ഇതോടെ സമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോർപ്പറേഷൻ, വിജിലൻസ് വിങ്ങ് ഫ്ലയിങ് സ്ക്വാഡ് ഓഫീസർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

#False #propaganda #distributed #rationshops #poorquality #Supplyco #prepares #legalaction

Next TV

Related Stories
#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

Oct 18, 2024 10:06 AM

#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

ഏഴടിയോളം വെള്ളമുള്ള കിണറ്റില്‍ വീണ കുട്ടി പൊങ്ങിവന്നപ്പോള്‍ പമ്പ് സെറ്റിന്റെ പൈപ്പില്‍...

Read More >>
#advveenasnair | 'ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

Oct 18, 2024 09:19 AM

#advveenasnair | 'ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിനു പകരം പാർട്ടിക്കെതിരെ പ്രവർത്തിച്ചു എന്ന് വരുത്തിത്തീർത്ത് മിണ്ടാതെയാക്കിയെന്നും വീണ...

Read More >>
#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

Oct 18, 2024 08:54 AM

#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്...

Read More >>
#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

Oct 18, 2024 08:50 AM

#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

സ്വർണം കണ്ടപ്പോൾ തന്നെ സ്‌ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം...

Read More >>
Top Stories