#KSRTCbus | കെ.എസ്​.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടു; വീണ് പത്തു വയസ്സുകാരിയുടെ കൈയൊടിഞ്ഞു, ഡ്രൈവർക്കെതിരെ കേസ്

#KSRTCbus | കെ.എസ്​.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടു; വീണ് പത്തു വയസ്സുകാരിയുടെ കൈയൊടിഞ്ഞു, ഡ്രൈവർക്കെതിരെ കേസ്
Jul 25, 2024 06:49 AM | By VIPIN P V

മലപ്പുറം: (truevisionnews.com) കെ.എസ്​.ആർ.ടി.സി ബസ്​ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന്​ വീണ പെൺകുട്ടിയുടെ കൈയൊടിഞ്ഞു. സംഭവത്തിൽ ഡ്രൈവർക്കെതിരെ ​മലപ്പുറം പൊലീസ്​ കേസെടുത്തു.

വള്ളുവ​​മ്പ്രം കക്കാടമ്മൽ സുരേഷ്​ബാബുവിന്‍റെ മകൾ പി. റിഥിയുടെ (10) പരാതിയിലാണ്​ കേസ്​. അശ്രദ്ധമായും മനുഷ്യജീവന്​ അപകടംവരത്തക്ക രീതിയിലും വാഹനമോടിച്ചതിനാണ്​ ഡ്രൈവർക്കെതിരെ കേസെടുത്തത്​.

ബുധനാഴ്​ച രാവിലെ 9.45ന്​ മലപ്പുറം കോട്ടപ്പടിയിലാണ്​ സംഭവം. ബ്രേക്കിട്ടതിനെതുടർന്ന് സഹോദരിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന റിഥി വീണു.

ഇടതുകൈക്ക്​ സാരമായ പരിക്കേറ്റ കുട്ടിക്ക്​ ബസ്​ ജീവനക്കാർ ഫസ്റ്റ്​ എയ്​ഡ്​ നൽകുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല.

മലപ്പുറം കുന്നുമ്മൽ സ്​​റ്റാൻഡിൽ ഇറങ്ങിയ പെൺകുട്ടികൾ വള്ളുവ​മ്പ്രത്തുള്ള പിതാവിനെ വിളിച്ചുവരുത്തി. സ്​റ്റേഷൻ മാസ്റ്ററോട്​ പരാതിപ്പെട്ടതിനെ തുടർന്നാണ്​ പരിക്കേറ്റ കുട്ടിയെ​ ആശുപത്രിയിലെത്തിച്ച്​ ചികിത്സ നൽകിയത്​.

ഒന്നര മണിക്കൂറിനുശേഷമാണ്​ കുട്ടിക്ക്​ വൈദ്യസഹായം ലഭിച്ചത്​. അതേസമയം, പിതാവിനും കുട്ടിയോടുമൊപ്പം കെ.എസ്​.ആർ.ടി.സിയുടെ ഭാഗത്തുനിന്നും ഉണ്ടായ അലംഭാവം ചോദ്യംചെയ്യാനെത്തിയ ആൾ സ്​റ്റേഷൻ മാസ്​റ്ററെ കൈയേറ്റം ശ്രമിച്ചതായി പരാതിയുയർന്നു. ഇയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

ഇരുമ്പുഴി വടക്കുംമുറി അക്​ബറലിയെ (38) ​ ആണ്​ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

#KSRTCbus #braked #suddenly tenyear #old #girl #broke #arm #falling #driver

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories