#MVD | കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യുവാവിന്റെ അപകടകരമായ യാത്ര; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

#MVD | കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യുവാവിന്റെ അപകടകരമായ യാത്ര; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
Jul 23, 2024 08:33 PM | By VIPIN P V

കുമളി: (truevisionnews.com) കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യുവാവിന്റെ അപകടകരമായ യാത്ര. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്.

കൊട്ടാരക്കര-ദിണ്ടുഗല്‍ ദേശീയപാതയില്‍ കുമളിയില്‍നിന്നും ലോവര്‍ക്യാമ്പിലേക്കുള്ള റോഡിലാണ് ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറില്‍ യുവാവ് അപകടകരമായ യാത്ര നടത്തിയത്.

തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സണ്‍റൂഫിന് മുകളില്‍ ഇരുന്ന് അപകടയാത്ര നടത്തുന്ന ദൃശ്യങ്ങള്‍ യുവാവ് സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ പോയവര്‍ പകര്‍ത്തുകയായിരുന്നു.

ചൊവ്വാഴ്ചയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഈ വീഡിയോ എത്തിയതോടെ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തമിഴ്‌നാടിന്റെ പരിധിയില്‍ വരുന്ന സ്ഥലത്താണ് യുവാവ് അപകടകരമായ യാത്ര നടത്തിയിട്ടുള്ളത്. അതിനാല്‍ യുവാവിനെതിരെ നടപടി സ്വീകരിക്കാന്‍ തേനി ആര്‍.ടി.ഒ.യ്ക്ക് കത്ത് കൊടുക്കുമെന്ന് കുമളി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

#youngman #perilous #journey #top #car #sunroof #Department #MotorVehicles #action

Next TV

Related Stories
#Dolphin | കപ്പലിടിച്ചു ചത്തു?; കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരയ്ക്കടിഞ്ഞു

Oct 18, 2024 01:31 PM

#Dolphin | കപ്പലിടിച്ചു ചത്തു?; കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരയ്ക്കടിഞ്ഞു

ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.ഇല്യാസാണ് പോസ്റ്റ്‌മോര്‍ട്ടം...

Read More >>
#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

Oct 18, 2024 01:20 PM

#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം...

Read More >>
#goldrate |  ഞെട്ടി ഉപഭോക്താക്കൾ, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

Oct 18, 2024 01:16 PM

#goldrate | ഞെട്ടി ഉപഭോക്താക്കൾ, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണവിലയുടെ മുന്നേറ്റം തുടരുകയാണ്....

Read More >>
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 12:55 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#sandalwood | കോഴിക്കോട്  അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

Oct 18, 2024 12:51 PM

#sandalwood | കോഴിക്കോട് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം...

Read More >>
#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 18, 2024 12:39 PM

#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക്...

Read More >>
Top Stories










Entertainment News