#arrest | ഹോട്ടലിലെ വിശ്വസ്ഥനായ തൊഴിലാളി, സാധനം വാങ്ങാൻ ഉടമക്കൊപ്പം പോയ വഴിയിൽ കൊണ്ടുപോയത് നാലര ലക്ഷം, പിടിയിൽ

#arrest | ഹോട്ടലിലെ വിശ്വസ്ഥനായ തൊഴിലാളി, സാധനം വാങ്ങാൻ ഉടമക്കൊപ്പം പോയ വഴിയിൽ കൊണ്ടുപോയത് നാലര ലക്ഷം,  പിടിയിൽ
Jul 23, 2024 07:53 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നുകളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ.

ആസാം നാഗോൺ കച്ചുവ സ്വദേശി മുക്സിദുൽ ഇസ്ലാം (27)നെയാണ് ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. അമ്പലപ്പുഴയിൽ സലാം എന്നയാളുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി.

സലാമിന്റെ കൂടെ കാറിൽ ഹോട്ടൽ സാമഗ്രികൾ വാങ്ങുന്നതിന് തൊഴിലാളായായ ഇയാൾ ആലുവയിലെത്തി. ഉടമ പുറത്തിറങ്ങിയ സമയം കാറിന്റെ ഡാഷ് ബോക്സിലിരുന്ന നാലര ലക്ഷം രൂപയുമായി കടന്നു കളഞ്ഞു.

നിലവിലെ മൊബൈൽ ഫോൺ ഉപേക്ഷിച്ച് ആസാമിലേക്കാണ് ഇയാൾ പോയത്. കഴിഞ്ഞയാഴ്ച മഞ്ചേരിയിലെത്തിയ പ്രതി ഒരു ഹോട്ടലിൽ ജോലിക്കുകയറി.

ആലുവ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മുക്സിദുൽ ഇസ്ലാം പിടിയിലായത്.

ഇൻസ്പെക്ടർ എംഎം മഞ്ജു ദാസ്, എസ്ഐ കെ നന്ദകുമാർ, സി പി ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ എം മനോജ്, കെ എ സിറാജുദീൻ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

#Non #state #worker #arrested #stealing #4.5 #lakh #rupees.

Next TV

Related Stories
#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

Oct 18, 2024 10:06 AM

#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

ഏഴടിയോളം വെള്ളമുള്ള കിണറ്റില്‍ വീണ കുട്ടി പൊങ്ങിവന്നപ്പോള്‍ പമ്പ് സെറ്റിന്റെ പൈപ്പില്‍...

Read More >>
#advveenasnair | 'ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

Oct 18, 2024 09:19 AM

#advveenasnair | 'ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിനു പകരം പാർട്ടിക്കെതിരെ പ്രവർത്തിച്ചു എന്ന് വരുത്തിത്തീർത്ത് മിണ്ടാതെയാക്കിയെന്നും വീണ...

Read More >>
#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

Oct 18, 2024 08:54 AM

#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്...

Read More >>
#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

Oct 18, 2024 08:50 AM

#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

സ്വർണം കണ്ടപ്പോൾ തന്നെ സ്‌ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം...

Read More >>
Top Stories