#ArjunMissing | അർജുൻ ദൗത്യം; റഡാറിന്‍റെ സിഗ്നൽ മാപ് പുറത്ത്; ലഭിച്ചത് 40 മീറ്റർ അകലെ നിന്ന്, പരിശോധന തുട‍ർന്ന് നാവികസേന

#ArjunMissing | അർജുൻ ദൗത്യം; റഡാറിന്‍റെ സിഗ്നൽ മാപ് പുറത്ത്; ലഭിച്ചത് 40 മീറ്റർ അകലെ നിന്ന്, പരിശോധന തുട‍ർന്ന് നാവികസേന
Jul 23, 2024 02:55 PM | By Susmitha Surendran

ബെം​ഗളൂരു: (truevisionnews.com) നദിക്കരയിൽ അർജുന് വേണ്ടി തെരച്ചിൽ നടത്തുന്ന സ്ഥലത്ത് നിന്നുള്ള റഡാറിന്‍റെ സിഗ്നൽ മാപ് പുറത്തുവന്നു.

നദിക്കരയിൽ നിന്ന് 40 മീറ്റർ മാറിയുള്ള സ്ഥലത്ത് നിന്നാണ് സിഗ്നൽ കിട്ടിയത്. ആ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് നാവികസേന പരിശോധന നടത്തുന്നത്.

ഷിരൂരെ മലയിടിഞ്ഞ് വീണ സ്ഥലത്തെ സിഗ്നൽ കിട്ടിയ പ്രദേശത്തെ സിഗ്നൽ മാപ് ചെയ്തതാണ് ഇത്. എൻഐടി സൂറത് കലിലെ വിദഗ്ധർ ആണ് ഈ ഏകദേശമാപ് തയ്യാറാക്കിയത്.

മണ്ണ് ഇടി‍ഞ്ഞിറങ്ങിയ രീതി വെച്ച് നോക്കിയാൽ അതിനടിയിലുള്ള ട്രക്ക് മറിഞ്ഞ് നീങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയത്.

20 ടൺ ഭാരമുള്ള ലോറിയാണ് അർജുന്‍റേത്. മല മുകളിൽ നിന്ന് നദിയിലേക്ക് 200 മീറ്ററോളം മണ്ണ് ഇ‍ടിഞ്ഞിറങ്ങിയിട്ടുണ്ട്. അതിന്‍റെ ആഘാതം പരിശോധിച്ചാൽ ഇത്ര ഭാരമുള്ള ലോറി ഇപ്പോഴുള്ള കരയിൽ നിന്ന് 40 മീറ്ററോളം അകലത്തിൽ ആകാം.

അവിടെ നിന്നാണ് സിഗ്നലുകളും ലഭിച്ചിരിക്കുന്നത്. സിഗ്നൽ, മണ്ണിടിഞ്ഞിറങ്ങിയതിന്‍റെ ആഘാതം -ഇത് രണ്ടും പരിശോധിച്ച് ഉണ്ടാക്കിയ ഏകദേശ സിഗ്നൽ മാപ് ആണിത്.

സിഗ്നൽ ലഭിച്ച ഇടം അർജുന്‍റെ ലോറി തന്നെയാണെങ്കിൽ, ഏതാണ്ട് ലോറി കിടക്കാനുള്ള സാധ്യതയാണ് കടും ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

#map #radar #signal #from #spot #Arjun #being #searched #river #come #out.

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News