#arreste | ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പ്: എല്ലാ പ്രതികളെയും പൊലീസ് പിടികൂടി, എല്ലാവരും അസം സ്വദേശികൾ

#arreste | ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പ്: എല്ലാ പ്രതികളെയും പൊലീസ് പിടികൂടി, എല്ലാവരും അസം സ്വദേശികൾ
Jul 23, 2024 09:35 AM | By ADITHYA. NP

കൊച്ചി:(www.truevisionnews.com) ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പ് കേസിൽ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. അസമുകാരായ മൂന്നു പേർ കൂടിയാണ് ഇന്ന് പൊലീസിൻ്റെ പിടിയിലായത്.

പെരുമ്പാവൂരിൽ നിന്നാണ് മൂന്നു പേരെ ചാലക്കുടി പൊലീസ് പിടികൂടിയത്. ഇവരെ ചാലക്കുടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. കേസിൽ ട്രെയിൻ തട്ടി പരിക്കേറ്റ അസം സ്വദേശി അബ്ദുൾ സലാമിനെ പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് ഇന്ന് പുല‍ര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇയാളിൽ നിന്നാണ് കൂട്ടാളികളെ കുറിച്ച് വിവരം ലഭിച്ചത്.പരിക്കേറ്റ അബ്ദുൾ സലാമിനെ ആശുപത്രിയിലാക്കി പ്രതികളായ മറ്റു മൂന്നുപേർ കടന്നുകളയുകയായിരുന്നു.

ഡിസ്ചാർജ് ആകുന്ന മുറയ്ക്ക് സലാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തട്ടിയെടുത്ത പണം മറ്റുള്ളവർ കൊണ്ടുപോയെന്നാണ് പിടിയിലായ സലാം മൊഴി നൽകിയത്.

സ്വർണ്ണം നൽകാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളിൽ നിന്ന് 4 ലക്ഷം തട്ടിപ്പറിച്ചാണ് സംഘം ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാളത്തിലൂടെ ഓടിയത്.

ഇതുവഴി വന്ന ട്രെയിൻ തട്ടി ഒരാൾ പുഴയിൽ വീണു. മറ്റുള്ളവ‍ര്‍ പുഴയിലേക്ക് എടുത്തുചാടിയിരുന്നു. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്‍റെയും പണം നഷ്ടപ്പെട്ടവരുടെ പരാതിയിലുമാണ് നീക്കം..

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളാണെന്ന് വ്യക്തമായത്.

#chalakkudi #river #escape #accused #arrested

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories