തിരുനാവായ (മലപ്പുറം): (truevisionnews.com) സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ തെങ്ങിന് തടം എടുത്തുകൊണ്ടിരിക്കവേ സമീപത്തെ തെങ്ങ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു.
സൗത്ത് പല്ലാര്‍ അഴുകുത്തിപ്പറമ്പില് കൃഷ്ണന് (58) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലും സൗത്ത് പല്ലാറിലാണ് അപകടം.
ഉടന്‍ കൊടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍:ഗ്രീഷ്മ, ശ്രുതിമോള്‍, അഭിജിത്ത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
തിരൂര്‍ എം.എല്‍.എ. കുറുക്കോളി മൊയ്തീന് സ്ഥലം സന്ദര്‍ശിച്ചു.
തഹസില്‍ദാര്‍ ടി.കെ. നൗഷാദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്.കെ.എം. ബഷീര്‍, റവന്യു ഇന്‍സ്പെക്ടര്‍ ബി. രാജേഷ് തുടങ്ങിയവരും സ്ഥലത്തെത്തി.
#picking #coconuttree #nearby #coconut #treefell #body #tragicend #worker