കൽപ്പറ്റ: (truevisionnews.com) വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (22/07/24)അവധി പ്രഖ്യാപിച്ചു.
ജില്ലാ കളക്ടർ ഡിആർ മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്. വയനാട്ടിൽ ഇന്നലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു.
45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ തുടരുകയാണ്.
#Heavy #rain #Holiday #schools #functioning #relief #camps #Wayanad #tomorrow