മലപ്പുറം: (truevisionnews.com) നിപ സ്ഥിരീകരിച്ച വിദ്യാർത്ഥിക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
കുട്ടിയുടെ ഇക്കാലയളവിലെ യാത്രകളേയും കഴിച്ചഭക്ഷണങ്ങളേയും പറ്റി വിശദമായി പഠിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
കുട്ടിയും കുടുംബവും വയനാട്ടിലേക്ക് യാത്ര നടത്തിയിരുന്നതായി പറഞ്ഞിരുന്നെങ്കിലും അത് ഒരു മാസം മുന്‍പാണെന്നാണ് അറിയുന്നത്.
കുട്ടി എവിടെ നിന്നോ അമ്പഴങ്ങ തിന്നതായും സൂചനയുണ്ട്. ഇവയൊന്നും കൃത്യമായി ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ആളുകളുമായി നല്ല സൗഹൃദമുണ്ടായിരുന്നതിനാല്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വലുതാകാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്.
ബസ്സില്‍ യാത്ര ചെയ്തതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കൂടെ യാത്ര ചെയ്തവരെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.
സ്‌കൂളിലും ട്യൂഷന്‍ സെന്ററിലുമൊക്കെ കൂടെയുണ്ടായിരുന്നവരെ കണ്ടെത്തിക്കഴിഞ്ഞു. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി.
#not #yet #clear #how #Nipah #confirmed #student #contracted #disease.