#nipah | നിപ; പാണ്ടിക്കാട് പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

#nipah | നിപ; പാണ്ടിക്കാട് പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
Jul 21, 2024 10:18 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാണ്ടിക്കാട് പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും.

മറ്റു സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഞ്ചായത്ത് വിട്ട് പോകരുത്, ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം തുടങ്ങിയ നിയന്ത്രണങ്ങളാണ് കളക്ടര്‍ ഏര്‍പ്പെടുത്തിയത്.

പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ 50 പേരെ മാത്രം പങ്കെടുപ്പിക്കാനും നിര്‍ദേശമുണ്ട്.

മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. സിനിമാ തിയേറ്ററുകള്‍ പൂര്‍ണ്ണമായും അടച്ചിടും.

മലപ്പുറം ജില്ലയിലെ പൊതു നിന്ത്രണങ്ങള്‍

1. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

2. പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.

3. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സ്‌കൂള്‍ പ്രവൃത്തി സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.

4. കല്യാണം/മരണം/മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.

5. പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് സ്വയം ചികില്‍സിക്കാന്‍ പാടില്ലാത്തതും, ഒരു രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.

6. പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ കടിച്ചതോ, ഫലവൃക്ഷങ്ങളില്‍ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടുള്ളതല്ല.

പഴം, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

7. പനി, ഛര്‍ദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്ന പക്ഷം രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ 0483-2732010, 0483-2732050, എന്നീ നമ്പരുകളില്‍ വിളിച്ച് അറിയിക്കേണ്ടതുമാണ്.


#nipah #More #restrictions #Pandikkad #Panchayat

Next TV

Related Stories
#arrest | വീണ്ടും 'ആവേശം'മോഡൽ ഗുണ്ടാ പാർട്ടി, പിറന്നാൾ ആഘോഷത്തിനിടെ പൊലീസിന് നേരെ അതിക്രമം; 12 പേ‍ര്‍ അറസ്റ്റിൽ

Nov 25, 2024 08:09 PM

#arrest | വീണ്ടും 'ആവേശം'മോഡൽ ഗുണ്ടാ പാർട്ടി, പിറന്നാൾ ആഘോഷത്തിനിടെ പൊലീസിന് നേരെ അതിക്രമം; 12 പേ‍ര്‍ അറസ്റ്റിൽ

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടകളുടെ ആക്രമണത്തിൽ...

Read More >>
#waspattack |  കടന്നൽ കുത്തേറ്റ് ഏഴ് പേർക്ക് പരിക്ക്, ഒരാൾ  ഗുരുതരാവസ്ഥയിൽ

Nov 25, 2024 07:53 PM

#waspattack | കടന്നൽ കുത്തേറ്റ് ഏഴ് പേർക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ

കർഷകരെ രക്ഷിക്കാനെത്തിയ നാട്ടുകാർക്കാണ്...

Read More >>
#saved |  പാലത്തിൽ നിന്ന് വിദ്യാർത്ഥിനി പുഴയിൽ ചാടി;  രക്ഷകനായ് ഡി വൈ എഫ്ഐ സെക്രട്ടറി

Nov 25, 2024 07:49 PM

#saved | പാലത്തിൽ നിന്ന് വിദ്യാർത്ഥിനി പുഴയിൽ ചാടി; രക്ഷകനായ് ഡി വൈ എഫ്ഐ സെക്രട്ടറി

ഈ സമയത്താണ് പെൺക്കുട്ടി പിറവം പാലത്തിന്റെ നടപ്പാത നിർമ്മിച്ചിരിക്കുന്ന ചെറിയപ്പാലത്തിൽ നിന്നും പുഴയിലേയ്ക്ക്...

Read More >>
#attack | കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം, വീടിനുള്ളിൽ നിന്ന് നിലവിളി; വീഡിയോയിലുള്ളത് കുറുവാ സംഘമല്ലെന്ന് പൊലീസ്

Nov 25, 2024 07:41 PM

#attack | കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം, വീടിനുള്ളിൽ നിന്ന് നിലവിളി; വീഡിയോയിലുള്ളത് കുറുവാ സംഘമല്ലെന്ന് പൊലീസ്

പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന തീയതി...

Read More >>
#accident |  വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Nov 25, 2024 07:29 PM

#accident | വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

പ്രദേശവാസികൾ ഉ‌ടനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
Top Stories