#Nipah | നിപ ബാധിതനായ പതിനാലുകാരൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യവകുപ്പ്

#Nipah | നിപ ബാധിതനായ പതിനാലുകാരൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യവകുപ്പ്
Jul 20, 2024 11:15 PM | By VIPIN P V

മലപ്പുറം: (truevisionnews.com) നിപ ബാധിതനായ പതിനാലുകാരൻ്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു.

റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ മേല്‍പ്പറഞ്ഞ സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവരും സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും എത്രയും വേഗം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പേരുവിവരങ്ങളും ഫോണ്‍ നമ്പറും അറിയിക്കേണ്ടതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്.

രാവിലെ മുതല്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു.

പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും.

ആ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. നിപ രോഗലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കേണ്ടതാണ്.

പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം.

ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

ജില്ലയില്‍ പൊതുയിടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനിലായിക്കണം.

ഒരു വീട്ടില്‍ ഒരാളേ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളൂവെങ്കില്‍ പോലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല.

ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ടെന്‍ഷനുള്ളവര്‍ ദയവായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതാണ്.

#healthdepartment #prepared #routemap #year #old #who # infected #Nipah

Next TV

Related Stories
#arrest | വീണ്ടും 'ആവേശം'മോഡൽ ഗുണ്ടാ പാർട്ടി, പിറന്നാൾ ആഘോഷത്തിനിടെ പൊലീസിന് നേരെ അതിക്രമം; 12 പേ‍ര്‍ അറസ്റ്റിൽ

Nov 25, 2024 08:09 PM

#arrest | വീണ്ടും 'ആവേശം'മോഡൽ ഗുണ്ടാ പാർട്ടി, പിറന്നാൾ ആഘോഷത്തിനിടെ പൊലീസിന് നേരെ അതിക്രമം; 12 പേ‍ര്‍ അറസ്റ്റിൽ

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടകളുടെ ആക്രമണത്തിൽ...

Read More >>
#waspattack |  കടന്നൽ കുത്തേറ്റ് ഏഴ് പേർക്ക് പരിക്ക്, ഒരാൾ  ഗുരുതരാവസ്ഥയിൽ

Nov 25, 2024 07:53 PM

#waspattack | കടന്നൽ കുത്തേറ്റ് ഏഴ് പേർക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ

കർഷകരെ രക്ഷിക്കാനെത്തിയ നാട്ടുകാർക്കാണ്...

Read More >>
#saved |  പാലത്തിൽ നിന്ന് വിദ്യാർത്ഥിനി പുഴയിൽ ചാടി;  രക്ഷകനായ് ഡി വൈ എഫ്ഐ സെക്രട്ടറി

Nov 25, 2024 07:49 PM

#saved | പാലത്തിൽ നിന്ന് വിദ്യാർത്ഥിനി പുഴയിൽ ചാടി; രക്ഷകനായ് ഡി വൈ എഫ്ഐ സെക്രട്ടറി

ഈ സമയത്താണ് പെൺക്കുട്ടി പിറവം പാലത്തിന്റെ നടപ്പാത നിർമ്മിച്ചിരിക്കുന്ന ചെറിയപ്പാലത്തിൽ നിന്നും പുഴയിലേയ്ക്ക്...

Read More >>
#attack | കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം, വീടിനുള്ളിൽ നിന്ന് നിലവിളി; വീഡിയോയിലുള്ളത് കുറുവാ സംഘമല്ലെന്ന് പൊലീസ്

Nov 25, 2024 07:41 PM

#attack | കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം, വീടിനുള്ളിൽ നിന്ന് നിലവിളി; വീഡിയോയിലുള്ളത് കുറുവാ സംഘമല്ലെന്ന് പൊലീസ്

പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന തീയതി...

Read More >>
#accident |  വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Nov 25, 2024 07:29 PM

#accident | വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

പ്രദേശവാസികൾ ഉ‌ടനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
Top Stories