#nipah | ചികിത്സ തേടിയത് 3 ആശുപത്രികളിൽ, അച്ഛൻ, അമ്മ, സുഹൃത്ത്, ആരോഗ്യപ്രവ‍ര്‍ത്തകര്‍ അടക്കം നിരീക്ഷണത്തിൽ; നിപ ജാഗ്രത

#nipah | ചികിത്സ തേടിയത് 3 ആശുപത്രികളിൽ, അച്ഛൻ, അമ്മ, സുഹൃത്ത്, ആരോഗ്യപ്രവ‍ര്‍ത്തകര്‍ അടക്കം നിരീക്ഷണത്തിൽ; നിപ ജാഗ്രത
Jul 20, 2024 07:59 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവ‍ര്‍ത്തനങ്ങൾ ഊ‍ര്‍ജിതമാക്കി.

ജൂലൈ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചത്. 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്.

നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവ‍ര്‍ ക്വാറൻ്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്.

കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ നടപടികൾ കർശനമാക്കും.

രോഗ ബാധ സംശയത്തെ തുടര്‍ന്ന നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ് ഒ പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഇത് കേരളത്തിലെത്തും.

മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

മാസ്ക് ധരിക്കണം

നിപ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.

കണ്‍ട്രോള്‍ സെല്‍ തുറന്നു

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.

#sought #treatment #3 #hospitals #under #observation #including #father #mother #friend #health #workers #Nipah #Vigilance

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories