#mvd | കണ്ണൂർ സ്വദേശിനി യജിനയുടെ ഫേസ്ബുക്ക് കുറിപ്പ്; വൈറലായ ബസ് കണ്ടക്‌ടറെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

#mvd | കണ്ണൂർ സ്വദേശിനി യജിനയുടെ ഫേസ്ബുക്ക് കുറിപ്പ്; വൈറലായ ബസ് കണ്ടക്‌ടറെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്
Jul 19, 2024 09:59 PM | By Athira V

ഇരിട്ടി : ( www.truevisionnews.com  )ഉളിക്കൽ കോക്കാട് സ്വദേശിനി യജിന പത്ഭനാഭന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വൈറൽ ആയ പ്രൊവിഡൻസ് ബസിലെ കണ്ടക്ടർ മട്ടന്നൂർ കൊളാരി കെ.എം മനാഫിനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു.

ഇരിട്ടിയിൽ നിന്നും ഉളിക്കൽ കൊക്കാടേക്കുള്ള പ്രൊവിഡൻസ് ബസിൽ യാത്ര ചെയ്യുമ്പോഴാണ് യജിന പത്ഭനാഭൻ എന്ന യാത്രക്കാരി കണ്ടക്ടർ മനാഫിന്റെ പ്രവർത്തി ശ്രദ്ധിക്കുന്നത്.

ബസിൽ കയറാനെത്തിയ ഗർഭിണിയായ സ്ത്രീയുടെ കൂടെയുണ്ടയിരുന്ന നാലു വയസോളം പ്രായം വരുന്ന കുട്ടിയെ കൈപിടിച്ച് കയറ്റി സീറ്റിൽ കൊണ്ടുപോയി ഇരുത്തിയ ശേഷം സ്ത്രീയുടെ കയ്യിൽ ഉണ്ടയിരുന്ന സഞ്ചിയും മറ്റുസാധങ്ങളും വാങ്ങി കരുതലോടെ അവരുടെ സീറ്റിന് അരുകിൽ എത്തിച്ചു നൽകിയ കരുതലാണ് യാത്രക്കാരി യജിന തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

യജിനയുടെ ഫേസ്ബുക്ക് പോസ്റ്റ് മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. സാധാരണയായി സ്വകാര്യ ബസ് ജീവനക്കാർക്കെതിരായുള്ള പരാതികക്ക് മാത്രം വലിയ പ്രാധാന്യം ലഭിക്കുമ്പോൾ യാത്രക്കാരോട് സഹാനുഭൂതിയോടെ പെരുമാറുന്ന ജീവനക്കാരുടെ പ്രവർത്തികൾ മറ്റുള്ളവർക്കും മാതൃക ആകേണ്ടതാണ്.

ഇരിട്ടി ബസ് സ്റ്റാന്റിൽ വച്ചുനടന്ന ചടങ്ങിൽ ജോയിന്റ് ആർ ടി ഒ ബി. സാജുവിൽ നിന്നും മനാഫും, യജിന പത്ഭനാഭനും മൊമെന്റോകൾ ഏറ്റുവാങ്ങി. എം വി ഐ ടി. വൈകുണ്‌ഠൻ, എ എം വി മാരായ ഷനിൽ കുമാർ, ഡി.കെ. ഷീജി, അജയൻ പായം, ജീവകാരുണ്യ പ്രവർത്തകൻ മഹറൂഫ്, ബസ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

#Kannur #native #Yajina #Facebook #post #oes #viral #motor #vehicle #department #honors #bus #conductor

Next TV

Related Stories
#advveenasnair | 'ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

Oct 18, 2024 09:19 AM

#advveenasnair | 'ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിനു പകരം പാർട്ടിക്കെതിരെ പ്രവർത്തിച്ചു എന്ന് വരുത്തിത്തീർത്ത് മിണ്ടാതെയാക്കിയെന്നും വീണ...

Read More >>
#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

Oct 18, 2024 08:54 AM

#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്...

Read More >>
#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

Oct 18, 2024 08:50 AM

#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

സ്വർണം കണ്ടപ്പോൾ തന്നെ സ്‌ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം...

Read More >>
#naveenbabusuicide |  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

Oct 18, 2024 08:35 AM

#naveenbabusuicide | കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌...

Read More >>
#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

Oct 18, 2024 08:10 AM

#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്സ്ഥാനത്ത് നിന്നും മാ റ്റാനുള്ള പാർട്ടിയുടെ തീരുമാനം...

Read More >>
Top Stories