കൽപ്പറ്റ: ( www.truevisionnews.com )കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ട്യൂഷൻ സെന്റർ, അംഗൻവാടി ഉൾപ്പെടെയുളളവക്ക് അവധി ബാധകമാണ്. മോഡൽ റസിസൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ഇന്ന് വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു.
അതേസമയം, വയനാട്ടിൽ 2,305 പേരെയാണ് ഇതുവരെ ദുരിതാശ്വാസ ക്യാമ്പിൽ പ്രവേശിപ്പിച്ചത്. ദേശീയപാതയിൽ വെള്ളം കയറിയതിന് തുടർന്ന് മുത്തങ്ങ വനത്തിൽ അകപ്പെട്ടുപോയ 500 ഓളം പേരെ പുലർച്ചയോടെ പൊലീസും ഫയർഫോഴ്സ് വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
കനത്ത മഴയ്ക്കിടെയായിരുന്നു പൊലീസിൻ്റെയും ഫയർ ഫോഴ്സിൻ്റെയും രക്ഷാ ദൗത്യം. കെഎസ്ആര്‍ടിസി ബസുകൾ, ലോറികൾ, കാറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളിലായി അഞ്ഞൂറോളം പേരാണ് വനമേഖലയിൽ ഉണ്ടായിരുന്നത്. ഇവരെയാണ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
#heavyrain #collector #announces #holiday #educational #institutions #tomorrow #wayanad #district