#trafficcontrol | വയനാട് പൊൻകുഴിയിൽ വനപാതയിൽ കുടുങ്ങി നൂറിലേറെ യാത്രക്കാർ; കോഴിക്കോടും ദുരിതപെയ്ത്ത്, ​ഗതാ​ഗത നിയന്ത്രണം

#trafficcontrol | വയനാട് പൊൻകുഴിയിൽ വനപാതയിൽ കുടുങ്ങി നൂറിലേറെ യാത്രക്കാർ; കോഴിക്കോടും ദുരിതപെയ്ത്ത്, ​ഗതാ​ഗത നിയന്ത്രണം
Jul 19, 2024 06:47 AM | By VIPIN P V

കൽപറ്റ: (truevisionnews.com) സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി തുടരുകയാണ്. വയനാട് പൊൻകുഴി ഭാ​ഗത്ത് വനപാതയിൽ കുടുങ്ങി യാത്രക്കാർ.

മഴ ശക്തമായതിനെ തുടർന്ന് റോഡിൽ വെള്ളം കയറിയതിനാൽ ഇവർക്ക് യാത്ര തുടരാൻ സാധിക്കുന്നില്ല. കർണാടകയിൽ നിന്ന് എത്തിയ യാത്രക്കാരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.

നൂറിലേറെ യാത്രക്കാർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. വനമേഖലയിൽ മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാൽ പ്രതിസന്ധി രൂക്ഷമാകുന്നുണ്ട്.

മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് NH 766 ലെ ദേശീയ പാതയിൽ മുത്തങ്ങയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

മുത്തങ്ങയ്ക്കും പൊൻകുഴിക്കുമിടയിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതുവഴി കടന്നു പോകാൻ കഴിയില്ല. കോഴിക്കോടും മഴ ദുരിതം വിതച്ച് പെയ്യുകയാണ്.

കോഴിക്കോട് ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. തുടർന്ന് മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്.

ചാലിയാറും ചെറുപുഴയും കരകവിയാൻ തുടങ്ങിയിട്ടുണ്ട്. കൂളിമാട് ചേന്ദമംഗല്ലൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പുൽപ്പറമ്പിനു സമീപം ചക്കാലൻകുന്ന് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്.

കൂളിമാട് പാഴൂർ, മുന്നൂർ ഭാഗങ്ങളിലും വെള്ളം കയറി. ഈ ഭാഗത്ത് ഏത് നിമിഷവും റോഡ് മുങ്ങാവുന്ന സ്ഥിതിയിൽ റോഡ് അരികുകൾ ഇടിയാൻ സാധ്യതയുള്ളതുകൊണ്ട് ഇതുവഴിയുള്ള ഗതാഗതം ബാരിക്കേഡ് വച്ച് തടഞ്ഞിരിക്കുകയാണ്.

#passengers #stuck #forestroad #Ponkuzhi #Wayanad #Trafficcontrol #Kozhikode #too

Next TV

Related Stories
#accident |   കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ  യുവാവ്  മരിച്ചു

Nov 27, 2024 12:26 PM

#accident | കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

ശ്രീഹരിയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു....

Read More >>
#Gasleak |  പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച;  വന്‍ അപകടം ഒഴിവായി

Nov 27, 2024 12:11 PM

#Gasleak | പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച; വന്‍ അപകടം ഒഴിവായി

പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് ചോര്‍ച്ച ശ്രദ്ധയില്‍...

Read More >>
#gold |  വീണ്ടും കൂടി...  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില അറിയാം

Nov 27, 2024 12:05 PM

#gold | വീണ്ടും കൂടി... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില അറിയാം

ചൊവ്വാഴ്ച ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വര്‍ണവില ബുധനാഴ്ച കൂടി...

Read More >>
#ganja |   തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Nov 27, 2024 12:01 PM

#ganja | തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25.07 കിലോഗ്രാംകഞ്ചാവ് കണ്ടെത്തിയത്....

Read More >>
Top Stories