#ARREST | 110 രൂപയ്ക്ക് മരുന്ന് വാങ്ങി 500ന്റെ നോട്ട് കൊടുത്തു; സംശയം പറഞ്ഞപ്പോൾ ആളെ കാണാനില്ല, ഗ്രാഫിക് ഡിസൈനർ കുടുങ്ങി

#ARREST | 110 രൂപയ്ക്ക് മരുന്ന് വാങ്ങി 500ന്റെ നോട്ട് കൊടുത്തു; സംശയം പറഞ്ഞപ്പോൾ ആളെ കാണാനില്ല, ഗ്രാഫിക് ഡിസൈനർ കുടുങ്ങി
Jul 18, 2024 01:51 PM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) മരുന്ന് കടയിൽ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയ ഗ്രാഫിക് ഡിസൈനർ തൃശ്ശൂരിൽ പിടിയിൽ. പാവറട്ടി സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. 39 വയസുകാരനായ ജസ്റ്റിനെ കയ്പമംഗലം പൊലീസാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

മൂന്നുപീടികയിലെ ഒരു മരുന്ന് കടയിൽ കള്ളനോട്ട് നൽകിയ സംഭവത്തിലായിരുന്നു അറസ്റ്റ്. കടയിൽ നിന്ന് 110 രൂപക്ക് മരുന്ന് വാങ്ങിയ ജസ്റ്റിൻ 500 രൂപയുടെ നോട്ട് നൽകി. നോട്ട് കണ്ട് സംശയം തോന്നിയ കടയുടമ ഇത് കള്ളനോട്ടാണോ എന്ന് ചോദിക്കുകയും ചെയ്തു.

ഇത് കേട്ട ജസ്റ്റിൻ തന്ത്രപൂർവം അവിടെ നിന്ന് സ്ഥലം വിട്ടു. പിന്നീട് നടത്തിയ പരിശോധനയിൽ കള്ളനോട്ടാണെന്ന് വ്യക്തമായതിനെ തുടർന്ന് കടയുടമ കയ്പമംഗലം പൊലീസിൽ പരാതി നൽകി.

കടയിലെ സിസിടിവി ക്യാമറകളിൽ കള്ളനോട്ടുമായി എക്കിയ ജസ്റ്റിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്.

പാവറട്ടിയിൽ ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുന്നയാളാണ് ജസ്റ്റിൻ. ഈ സ്ഥാപനത്തിൽ നിന്ന് 500 രൂപയുടെ 12 കള്ളനോട്ട് കണ്ടെടുത്തു. കള്ളനോട്ട് പ്രിന്‍റ്ചെയ്യാൻ ഉപയോഗിച്ചിരുന്ന പ്രിന്‍ററും കംപ്യൂട്ടറും പിടിച്ചെടുത്തു.

കഴിഞ്ഞ ആറ് മാസമായി കള്ളനോട്ട് പ്രിന്റിങ് തുടങ്ങിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിൽ പലയിടത്തായി ഇത്തരത്തിലുള്ള കള്ളനോട്ടുകൾ നൽകിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ ജസ്റ്റിനെ റിമാൻഡ് ചെയ്തു.

#bought #medicine #rupees #note #doubt #raised #person #missing #graphicdesigner #trapped

Next TV

Related Stories
#goldsmuggling | അന്വേഷണം കോഴിക്കോട്ടെക്കും, സ്വർണകവർച്ചയ്ക്ക് ശേഷം ഉപേക്ഷിച്ച കാറിനുള്ളിൽ രഹസ്യ അറ; കണ്ടെത്തിയത് ഒരു കോടി!

Nov 25, 2024 04:50 PM

#goldsmuggling | അന്വേഷണം കോഴിക്കോട്ടെക്കും, സ്വർണകവർച്ചയ്ക്ക് ശേഷം ഉപേക്ഷിച്ച കാറിനുള്ളിൽ രഹസ്യ അറ; കണ്ടെത്തിയത് ഒരു കോടി!

. കോഴിക്കോട്ടെയും ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ജ്വല്ലറികളിൽ നിന്ന് പഴയ സ്വർണം ശേഖരിച്ച് ഉരുക്കി വിൽക്കലാണ് ഇയാളുടെ...

Read More >>
#clash | ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദ്ദനം

Nov 25, 2024 04:36 PM

#clash | ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദ്ദനം

വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ്...

Read More >>
#Complaint | പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്ന പരാതി,  വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

Nov 25, 2024 04:29 PM

#Complaint | പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്ന പരാതി, വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

അതേ സമയം കുട്ടിയുടെ രക്ഷിതാവ് പാനൂർ പോലീസ് സ്റ്റേഷനിലും, വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്....

Read More >>
#accident | കാറിന് മുകളിൽ കോണ്‍ക്രീറ്റ് പാളി വീണ് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Nov 25, 2024 04:23 PM

#accident | കാറിന് മുകളിൽ കോണ്‍ക്രീറ്റ് പാളി വീണ് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാര്‍ യാത്രക്കാരനായ യുവാവ് തലനാരിഴ്യ്ക്കാണ് അപകടത്തിൽ നിന്ന്...

Read More >>
#death | ആശുപത്രിയിലേക്ക് പോകുംവഴി ആംബുലൻസ് ബ്രേക്ക്ഡൗണായി, എത്തിക്കാൻ വൈകി; തെങ്ങിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

Nov 25, 2024 04:16 PM

#death | ആശുപത്രിയിലേക്ക് പോകുംവഴി ആംബുലൻസ് ബ്രേക്ക്ഡൗണായി, എത്തിക്കാൻ വൈകി; തെങ്ങിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

പത്തു മിനിറ്റിനു ശേഷമാണ് പിന്നീട് ആംബുലന്‍സില്‍ യാത്ര തുടര്‍ന്നത്. യാത്രാമധ്യേ വീണ്ടും ആംബുലന്‍സ് തകരാറിലായി. 108 ആംബുലന്‍സ് ആണ്...

Read More >>
#PVAnwar |  കാലം കൊണ്ട് പലതും മറയ്ക്കാനാണ് പിണറായി ശ്രമിക്കുന്നത്, സഹകരണ സംഘങ്ങളെ സിപിഐഎം കൊള്ള സംഘമാക്കി -പി വി അൻവർ

Nov 25, 2024 04:08 PM

#PVAnwar | കാലം കൊണ്ട് പലതും മറയ്ക്കാനാണ് പിണറായി ശ്രമിക്കുന്നത്, സഹകരണ സംഘങ്ങളെ സിപിഐഎം കൊള്ള സംഘമാക്കി -പി വി അൻവർ

താൻ കൊടുത്ത പരാതികളിൽ തീർപ്പുണ്ടായില്ലെന്ന് ആരോപിച്ച അൻവർ എഡിജിപി എം ആർ അജിത് കുമാറിനെതിരായ അന്വേഷണം ഒരിടത്തും എത്തിയില്ലെന്നും...

Read More >>
Top Stories