തൃശ്ശൂര്‍: (truevisionnews.com) സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്സികൂട്ടീവിൽ കെ. മുരളീധരനെതിരെ രൂക്ഷവിമർശനം നടന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി. എന്‍ പ്രതാപന്‍ പറഞ്ഞു.
ക്യാമ്പ് എക്സിക്കൂട്ടീവിൻ്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രധിനിധികളും വിമർശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രധിനിധികൾ അല്ലാത്ത പാർട്ടി ശത്രുക്കൾ മനപൂർവ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.
ഇതിനെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ. മുരളീധരൻ കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവാണ്.
അദ്ദേഹത്തിൻ്റെ നേതൃത്വം പാർട്ടി ഇനിയും ആഗ്രഹിക്കുന്നു. അദ്ദേഹത്തെ മാറ്റി നിർത്തികൊണ്ട് ഒരു പ്രവർത്തനത്തിനും കെപിസിസി മുതിരില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ആരേയും ബലിയാടാക്കുന്നതല്ല പാർട്ടി നയം.
സത്യസന്ധമായ വിലയിരുത്തലുകൾ നടത്തി തിരുത്തേണ്ടവ തിരുത്തിയും പോരായ്മകൾ പരിഹരിച്ചും എല്ലാവരേയും വിശ്വാസത്തിലെടുത്തും അടുത്ത വിജയങ്ങൾക്കായി പാർട്ടിയെ കൂടുതൽ സജ്ഞമാക്കുകയാണ് കെപിസിസിയുടെ ലക്ഷ്യം.
ഇതിനായി ഒറ്റകെട്ടായി മുന്നോട്ട് പോവുന്ന സന്ദർഭത്തിൽ പാർട്ടിയെ മോശപ്പെടുത്താൽ പാർട്ടി ശത്രുക്കളുടെ ഏജന്റുമാരായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തും.
കോൺഗ്രസ്സിനേയും പ്രത്യേകിച്ച് തന്നെയും വ്യക്തിപരമായി ദ്രോഹിക്കുന്നതിന് വേണ്ടി കുറേ നാളുകളായി മനപൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയാണ്.
ഇതിനെതിരെ സംഘടനക്ക് അകത്ത് പരാതി നൽകുന്നതോടൊപ്പം നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
#Partypolicy #make #scapegoat #election #defeat #corrected #TNPrathapan