#AlappuzhaDistrictCollector | അവധിയില്ല ഗയ്സ് എന്ന് കലക്ടർ, എന്താണ് ബ്രോ മൊടയാണോയെന്ന് കുട്ടികൾ; പോസ്റ്റ് വൈറൽ

#AlappuzhaDistrictCollector | അവധിയില്ല ഗയ്സ് എന്ന് കലക്ടർ, എന്താണ് ബ്രോ മൊടയാണോയെന്ന് കുട്ടികൾ; പോസ്റ്റ് വൈറൽ
Jul 17, 2024 11:09 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) റെഡ് അലർട്ടും കനത്ത മഴയും കണക്കിലെടുത്തു വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനു പിന്നാലെ പല ജില്ലകളിലും വ്യാഴാഴ്ച അവധിയുണ്ടെന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിച്ചു.

ആലപ്പുഴ കലക്ടറേറ്റിലേക്കും നിരവധി ഫോൺ വിളികൾ രാത്രിയിലെത്തി. ഇതോടെയാണ് രണ്ടും കൽപ്പിച്ച് ആലപ്പുഴ ജില്ലാ കലക‌്ടർ അലക്‌സ് വർഗീസ് ഫെയ്സ്ബുക് പോസ്റ്റ് ഇട്ടത്.

അതിങ്ങനെ: ‘‘പ്രിയപ്പെട്ട കുട്ടികളെ, നാളെ അവധിയില്ല കേട്ടോ… എന്നുവച്ച് ആരും സങ്കടപ്പെടുകയൊന്നും വേണ്ട. മഴയൊക്കെ മാറി കൂട്ടുകാരെ ഒക്കെ കാണാമല്ലോ.. മടികൂടാതെ എല്ലാവരും സ്കൂളിൽ പോയി നല്ലത് പോലെ പഠിക്കണം..’’ രാത്രി 9.55ന് ഇട്ട പോസ്റ്റിനു കീഴെ നിമിഷംനേരം കൊണ്ടാണ് കമന്റുകള്‍ നിറഞ്ഞത്.

കുട്ടികളും രക്ഷിതാക്കളും കമന്റുകൾ കൊണ്ട് പോസ്റ്റിന് കീഴിൽ നിരന്നു. അവധി ഇല്ല ഗയ്സ് എന്ന് കലക്ടർ ഇട്ട ചിത്രത്തിനു താഴെ തേഞ്ഞു ഗയ്സ് എന്നായിരുന്നു ഒരാളുടെ മറുപടി. എന്താ ബ്രോ മൊടയാണോയെന്നാണ് മറ്റൊരാൾ കമന്റിട്ടത്.

കുട്ടികളേക്കാൾ സങ്കടം ടീച്ചർമാർക്കായിരിക്കും എന്നായിരുന്നു ഒരാളുടെ കമന്റ്. ‘‘നാളെ സ്കൂളിൽ പോയി കാമുകിയെ കാണാം’’, ‘‘വല്ലാത്ത ചതിയായിപ്പോയി സാറെ, നാളെ ചൂണ്ടയിടാ൯ പോകാനിരുന്നതാണ്’’ എന്നുവരെ കമന്റുകൾ വന്നു.

ചിരി പടർത്തിയ കമന്റുകൾക്കിടയിൽ ചില സങ്കടം പറച്ചിലുകളും ഉണ്ടായിരുന്നു. ‘മഴ മാത്രം ആയിരുന്നുവെങ്കിൽ കുട പിടിച്ച് പോകാമായിരുന്നു. മഴ മാറിയാലും ഇവിടെ വഴി മുഴുവൻ വെള്ളമാണ്’ എന്നായിരുന്നു ഒരു വിദ്യാർഥിയുടെ കമന്റ്.

കുട്ടനാട്ടിൽ നിറയെ വെള്ളമാണെന്നും കുട്ടനാട് താലൂക്കിലെങ്കിലും അവധി നൽകാമായിരുന്നുവെന്നും മറ്റൊരാൾ പരിഭവം അറിയിച്ചു. മഴവെള്ളത്തിലൂടെ കുട്ടികളെ സ്കൂളിൽ വിടാൻ ബുദ്ധിമുട്ടാണെന്നായിരുന്നു ഒരു രക്ഷിതാവിന്റെ പരാതി.

പഴയ കലക്‌ടർ ബ്രോയെയും ചിലർ ഓർത്തെടുത്തു. ഇതെല്ലാം കാണുമ്പോൾ കൃഷ്ണ തേജ സാറിനെ ഓർത്തുപോകുകയാണ് എന്നായിരുന്നു ഒരാൾ പറഞ്ഞത്. കരച്ചിൽ ഇമോജികളും ചിത്രങ്ങളും വരെ മിനിറ്റുകൾക്കുള്ളിൽ കമന്റുകളിൽ നിറഞ്ഞു.

തൃശൂർ, കോഴിക്കോട് ജില്ലകളിലും സമാനമായ അറിയിപ്പുകൾ വന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നായിരുന്നു ഇവിടത്തെ ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചത്. കൂട്ടത്തിൽ ആലപ്പുഴ കലക്ടറുടെ പോസ്റ്റാണു വൈറലായത്.

#holiday #collector #children #bro #bald #Post #viral

Next TV

Related Stories
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
#arrest |  ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 09:08 PM

#arrest | ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ്...

Read More >>
#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

Sep 7, 2024 09:05 PM

#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച...

Read More >>
Top Stories