വടകര :(vatakara.truevisionnews.com) വടകര സാൻഡ്ബാങ്ക്സിൽ വീശിയടിച്ച ചുഴലി കാറ്റ് തട്ടുകടകൾ അടക്കം ശക്തമായി മലർത്തിയിട്ടു.

ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം.
തലനാരിഴയ്ക്കാണ് കുറ്റ്യാടി സ്വദേശിയുടെ ജീവൻ രക്ഷപ്പെട്ടത്.
ചേരാന്റവിട മായൻകുട്ടി, പുത്തൻപുരയിൽ കുഞ്ഞിപ്പാത്തു, അഴീക്കൽ ജമീല എന്നിവരുടേതടക്കം നാല് തട്ടുകടകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ഇരുചക്ര വാഹനങ്ങളുടെ മുകളിൽ ഷീറ്റ് വീണ് വാഹനങ്ങൾക്ക് കേടുപാട് പറ്റിയിട്ടുമുണ്ട്.
വാർഡ് കൗൺസിലർ പിവി ഹാഷിം സ്ഥലം സന്ദർശിച്ചു. സാൻഡ് ബാങ്ക്സ് ടൂറിസം കേന്ദ്രം താത്കാലികമായി അടച്ചിടും.
സന്ദർശകർ വരുമ്പോഴും ഇത്തരം അപകടങ്ങൾ നടക്കുന്നത് നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നത് കൂടുതൽ അപകടവും ബുദ്ധിമുട്ടുണ്ടാകുമെന്നും കടകൾക്ക് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകണമെന്നും കൗൺസിലർ പിവി ഹാഷിം പറഞ്ഞു..
#Cyclone #in #Vadakara #Kuttyadi #Sand #Banks #Tourism #Center #is #temporarily #closed
