#bodyfound | ദുരൂഹത നീങ്ങുന്നില്ല; പഞ്ചനക്ഷത്ര ഹോട്ടൽമുറിയിൽ മൂന്ന് പുരുഷന്മാരുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹം

#bodyfound | ദുരൂഹത നീങ്ങുന്നില്ല; പഞ്ചനക്ഷത്ര ഹോട്ടൽമുറിയിൽ മൂന്ന് പുരുഷന്മാരുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹം
Jul 16, 2024 08:31 PM | By Athira V

ബാങ്കോക്ക്: ( www.truevisionnews.com  )ബാങ്കോക്കിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ ചൊവ്വാഴ്ച ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി തായ് പൊലീസ് സ്ഥിരീകരിച്ചു. വിയറ്റ്നാം പൗരന്മാരായ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്ന്. വെടിവെപ്പിലാണ് ഇവർ മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അങ്ങനെയല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാത്രി 7.30 ഓടെ ലംഫിനിയിലെ ​ഗ്രാൻഡ് ഹയാത്ത് എറാവൻ ഹോട്ടലിലാണ് പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ ആറുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെടിവെപ്പിൻ്റെ ലക്ഷണമൊന്നുമില്ലെന്നും പ്രഥമദൃഷ്ട്യാ സയനൈഡാണ് മരണകാരണമെന്ന് സംശയിക്കുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികാരമോ അല്ലെങ്കിൽ ഏതെങ്കിലും ആരാധനാക്രമവുമായി ഇതിന് ബന്ധമുണ്ടായിരിക്കാമെന്നും പൊലീസ് വ്യക്തമാക്കി.

മരിച്ചവരിൽ ചിലർക്ക് അമേരിക്കൻ പൗരത്വമുണ്ട്. സംഭവത്തിൽ തായ്‌ലൻഡ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ അന്വേഷണത്തിന് ഉത്തരവിട്ടു. വിദേശികൾ കൊല്ലപ്പെടുന്നത് രാജ്യത്തെ ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുയരുന്നുണ്ട്.

കഴിഞ്ഞ വർഷം 28 ദശലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികൾ തായ്‌ലൻഡ് സന്ദർശിച്ചു. 33.71 ബില്യൺ ഡോളറാണ് ടൂറിസത്തിൽ നിന്നുള്ള വരുമാനം.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറുന്നതിന്റെ ലക്ഷണം കാണിക്കുന്ന ടൂറിസം മേഖലയിൽ, ഈ വർഷം 35 മില്യൺ വിദേശികളെയാണ് ഗവൺമെൻ്റ് പ്രതീക്ഷിക്കുന്നത്.

വിദേശ സഞ്ചാരികൾക്ക് നിരവധി ഇളവുകളും സർക്കാർ നൽകുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹയാത്തിന് സമീപമുള്ള ഒരു ആഡംബര ഷോപ്പിംഗ് മാളിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് വിദേശികൾ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.

#six #foreign #nationals #found #dead #bangkok #hotel

Next TV

Related Stories
#death | ഹോട്ടലിൽ നിന്ന് ഫ്രീ വോഡ്ക, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ, വ്യാജമദ്യമെന്ന് സംശയം

Nov 21, 2024 05:07 PM

#death | ഹോട്ടലിൽ നിന്ന് ഫ്രീ വോഡ്ക, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ, വ്യാജമദ്യമെന്ന് സംശയം

ഡെൻമാർക്കിൽ നിന്നുള്ള രണ്ട് വിനോദ സഞ്ചാരികളും വാംഗ് വിയംഗിൽ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്...

Read More >>
#crime | കാറിന്റെ ഡിക്കിയിൽ യുവതിയുടെ മൃതദേഹം;  ഭർത്താവിനായി തിരച്ചിൽ

Nov 18, 2024 03:03 PM

#crime | കാറിന്റെ ഡിക്കിയിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനായി തിരച്ചിൽ

ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഹർഷിതയുടെ...

Read More >>
#gangrape | ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ പുരുഷന്മാരെ തിരഞ്ഞ് ഭർത്താവ്; ഫ്രാൻസിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ വിധി 20ന്

Nov 17, 2024 08:03 PM

#gangrape | ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ പുരുഷന്മാരെ തിരഞ്ഞ് ഭർത്താവ്; ഫ്രാൻസിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ വിധി 20ന്

ഡൊമിനിക്കിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ച പൊലീസിന് സ്‌കൈപ്പ് അക്കൗണ്ടിൽ നിന്ന് സംശയാസ്പദമായ ചില ചാറ്റുകൾ...

Read More >>
#banana | സ്വീഡനിലെ തൊഴിൽ മന്ത്രിക്ക് ബനാനഫോബിയ; ഓഫിസ് സ്റ്റാഫുകൾ വീടുകളിൽ വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദേശം

Nov 17, 2024 07:25 PM

#banana | സ്വീഡനിലെ തൊഴിൽ മന്ത്രിക്ക് ബനാനഫോബിയ; ഓഫിസ് സ്റ്റാഫുകൾ വീടുകളിൽ വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദേശം

കുട്ടിക്കാലം മുതലേ ബനാന ഫോബിയ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു രോഗാവസ്ഥയല്ല ഇത്. മറിച്ച് വാഴപ്പഴത്തോടുള്ള വെറുപ്പും...

Read More >>
#death |  മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

Nov 17, 2024 12:31 PM

#death | മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

കൗണ്ടി ടിപ്പററിയിലെ നീന സെന്‍റ് കളൻസ് കമ്മ്യൂണിറ്റി നഴ്സിങ് യൂണിറ്റിലെ സ്റ്റാഫ്...

Read More >>
#keirStammer |  ദീപാവലി ചടങ്ങിന് മാംസവും മദ്യവും വിളമ്പി; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

Nov 15, 2024 09:20 PM

#keirStammer | ദീപാവലി ചടങ്ങിന് മാംസവും മദ്യവും വിളമ്പി; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഡൗണിങ് സ്ട്രീറ്റിൽ നടന്ന ചടങ്ങിൽ മാംസവും മദ്യവും ഉൾപ്പെടുത്തിയതിന് ബ്രിട്ടീഷ് ഹിന്ദു പൗരന്മാരിൽ നിന്നും രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രിക്ക്...

Read More >>
Top Stories