#holiday | കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

#holiday |  കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിലെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
Jul 16, 2024 07:18 PM | By Athira V

ഇടുക്കി: ( www.truevisionnews.com  )കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 4 ജില്ലകളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

ഇടുക്കി, വയനാട്, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

ഇടുക്കി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ശക്തമായ കാറ്റും മണ്ണിടിയുന്നത് മൂലം ഗതാഗത തടസ്സം എന്നിവ കണക്കിലെടുത്ത് നാളെ (ബുധൻ) അങ്കണവാടികൾ, മദ്രസ, കിൻഡർ ഗാർഡൻ, എന്നിവയ്ക്കും അവധിയായിരിക്കുമെന്ന് കളക്ടർ ഷീബ ജോർജ് അറിയിച്ചു.

ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.

പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 17ന്) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്.

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 17) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ല.

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 17) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

#heavyrain #wind #idukki #collector #announced #holiday #educational #institutions #including #professional #college

Next TV

Related Stories
#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

Sep 8, 2024 09:01 AM

#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങൾ...

Read More >>
#theft | തിരക്കുള്ള റോഡുകളിൽ നടന്നു പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കും, അറസ്റ്റ്

Sep 8, 2024 08:52 AM

#theft | തിരക്കുള്ള റോഡുകളിൽ നടന്നു പോകുന്നവരുടെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കും, അറസ്റ്റ്

ഇയാളുടെ പേരിൽ അനവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ്...

Read More >>
#baburaj | നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

Sep 8, 2024 08:36 AM

#baburaj | നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

അടിമാലി പൊലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്....

Read More >>
#arrest | ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ

Sep 8, 2024 08:24 AM

#arrest | ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ

ഹാരിഷ് പട്ടേലാണ് നവജാത ശിശുവിനേയും അമ്മയേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യിക്കാനായി മൂന്ന് വയസുകാരനെ...

Read More >>
#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

Sep 8, 2024 08:18 AM

#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

തന്റെ അവസ്ഥ മറ്റൊരാൾക്കുമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ചാണ് പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ്...

Read More >>
#accident | തൃത്താലയിൽ  ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

Sep 8, 2024 08:12 AM

#accident | തൃത്താലയിൽ ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

കൂറ്റനാട് സെൻ്ററിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ലോറിയുടെ പുറക് വശം ഇടിച്ച്...

Read More >>
Top Stories