#VDSatheesan | വിരൽ ചൂണ്ടാനുള്ളതു കൂടിയാണ്, മന്ത്രിയുടെ നേരെ മാത്രമല്ല, മുഖ്യമന്ത്രിക്ക് നേരെയും വിരല്‍ ചൂണ്ടും - വി ഡി സതീശന്‍

#VDSatheesan | വിരൽ ചൂണ്ടാനുള്ളതു കൂടിയാണ്, മന്ത്രിയുടെ നേരെ മാത്രമല്ല, മുഖ്യമന്ത്രിക്ക് നേരെയും വിരല്‍ ചൂണ്ടും - വി ഡി സതീശന്‍
Jul 16, 2024 12:55 PM | By VIPIN P V

സുല്‍ത്താന്‍ ബത്തേരി: (truevisionnews.com) തദ്ദേശമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ മറുപടി.പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളും.

സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധര്‍മ്മം. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയ് എന്ന തൊഴിലാളി വീണപ്പോള്‍ പ്രതിപക്ഷം വിമര്‍ശിച്ചെന്നാണ് തദ്ദേശമന്ത്രിയുടെ പരാതി.

ക്ഷെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചത് അപ്പോഴല്ല. മഴക്കാലപൂര്‍വ ശുചീകരണം നടന്നിട്ടില്ലെന്നും അതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നെന്നും അതീവ ഗൗരവത്തോടെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതാണ്.

അന്ന് ഈ മന്ത്രി എന്ത് ഉത്തരമാണ് നല്‍കിയത്? ഇപ്പോള്‍ അതേ മന്ത്രി എന്താണ് പറയുന്നത്? പ്രതിപക്ഷമാണോ വിവാദമുണ്ടാക്കിയത്? ജോയിയുടെ തിരോധനത്തോടെ തിരുവനന്തപുരം കോര്‍പറേഷനും റെയില്‍വെയും ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റും തമ്മില്‍ അടി തുടങ്ങി.

കോര്‍പറേഷനും റെയില്‍വെയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കേണ്ടത് കോര്‍പറേഷനാണ്. തിരുവനന്തപുരത്തെ 1039 ഓടകളില്‍ 839 എണ്ണത്തിന്റെ ശുചീകരണം കഴിഞ്ഞെന്നാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്.

എവിടെയാണ് ഓട വൃത്തിയാക്കിയത്. ഒന്നും ചെയ്തില്ല. പെരുമാറ്റച്ചട്ടം കാരണം യോഗം നടത്താന്‍ പറ്റിയില്ലെന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. മന്ത്രിമാരും എം.എല്‍.എമാരും യോഗം ചേരുന്നതിന് മാത്രമെ പെരുമാറ്റച്ചട്ട വിലക്കുള്ളൂ.

മഴക്കാലവും തിരഞ്ഞെടുപ്പുമൊക്കെ വരുമെന്ന് സര്‍ക്കാരിന് അറിയില്ലായിരുന്നോ? തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് മഴക്കാല പൂര്‍വശുചീകരണം നടത്തേണ്ടതായിരുന്നു. ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല.

ഒരു രാത്രി മുഴുവന്‍ മഴ പെയ്താല്‍ തിരുവനന്തപുരം വെള്ളത്തിനടിയിലാകും. യു.ഡി.എഫ് കാലത്ത് തുടങ്ങിവച്ച ഓപ്പറേഷന്‍ അനന്ത മുന്നോട്ട് കൊണ്ടു പോകാന്‍ തയാറാകാതിരുന്നത് എന്തുകൊണ്ടാണ്.

ഇവര്‍ക്ക് ഒരു പണിയും ചെയ്യാന്‍ താല്‍പര്യമില്ല. എന്നിട്ടും വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് കൈ ചൂണ്ടി സംസാരിച്ചെന്നാണ് ഒരു മന്ത്രി പരാതിപ്പെട്ടത്.

കൈ ചൂണ്ടി സംസാരിക്കാന്‍ പാടില്ലേ? വിരല്‍ ചൂണ്ടാനുള്ളതു കൂടിയാണ്. മന്ത്രിയുടെ മുഖത്ത് മാത്രമല്ല മുഖ്യമന്ത്രിയുടെ മുഖത്തിന് നേരെയും വിരല്‍ ചൂണ്ടി സംസാരിക്കും. രാഷ്ട്രീയമായി വിമര്‍ശിച്ചെന്നതാണ് മറ്റൊരു മന്ത്രിയുടെ പരാതി.

ഇവരൊക്കെ വിമര്‍ശനത്തിന് അതീതരാണോ. പിണറായി വിജയന് പഠിക്കുകയെന്നതാണ് എം.ബി രാജേഷിന് അടുത്തിടെയായുള്ള അസുഖം.

പിണറായിയെ പോലെയാണെന്നും വിമര്‍ശനത്തിന് അതീതനുമാണെന്ന തോന്നല്‍ വന്നു തുടങ്ങി. തെറ്റു ചെയ്താല്‍ വിമര്‍ശിക്കുക തന്നെ ചെയ്യുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

#pointing #fingers #not #only #minister #CM #VDSatheesan

Next TV

Related Stories
#ksurendran | ‘ഒരുത്തനെയും വെറുതെ വിടില്ല', മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

Nov 27, 2024 01:24 PM

#ksurendran | ‘ഒരുത്തനെയും വെറുതെ വിടില്ല', മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും...

Read More >>
#mvgovindan | ചില മാധ്യമങ്ങൾ പൈഡ് ന്യൂസ് നടത്തുന്നു, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും - എംവി ഗോവിന്ദൻ

Nov 18, 2024 01:54 PM

#mvgovindan | ചില മാധ്യമങ്ങൾ പൈഡ് ന്യൂസ് നടത്തുന്നു, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും - എംവി ഗോവിന്ദൻ

വയനാട് നില മെച്ചപ്പെടുത്തും. പാലക്കാട്‌ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ എൽഡിഎഫിനെതിരെ...

Read More >>
#ksurendran |  ഇന്ന് ഷാഫിയും ,സതീശനും കോൺഗ്രസിനെ ആലയില്‍ കെട്ടി, എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ല ; കെസുരേന്ദ്രന്‍

Nov 18, 2024 10:47 AM

#ksurendran | ഇന്ന് ഷാഫിയും ,സതീശനും കോൺഗ്രസിനെ ആലയില്‍ കെട്ടി, എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ല ; കെസുരേന്ദ്രന്‍

എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.എന്ത് കൊണ്ട് കോൺഗ്രസിൽ ചേരുന്നവർ ക്രൈസ്തവ സഭാ മേലധ്യക്ഷൻ മാരെ...

Read More >>
#akshanib | രാഹുൽ അടിമുടി വ്യാജൻ , സന്ദീപിന് മുന്നിൽ എത്ര പെട്ടെന്നാണ് കോൺഗ്രസ്സ് നേതാക്കൾ വാതിൽ തുറന്നത്; എകെ ഷാനിബ്

Nov 17, 2024 05:06 PM

#akshanib | രാഹുൽ അടിമുടി വ്യാജൻ , സന്ദീപിന് മുന്നിൽ എത്ര പെട്ടെന്നാണ് കോൺഗ്രസ്സ് നേതാക്കൾ വാതിൽ തുറന്നത്; എകെ ഷാനിബ്

രാഹുൽ മാങ്കൂട്ടത്തിൽ അടിമുടി വ്യാജനായ ഒരാളാണെന്ന് എകെ ഷാനിബ് വിമർശിച്ചു. അയാളെയാണ് പാലക്കാട്‌ യുഡിഎഫ് സ്ഥാനാർഥി ആക്കിയത്. ഈ വ്യാജന്മാർക്കെതിരെ...

Read More >>
#ksurendran | സതീശന് കണ്ടകശനി, അത് കൊണ്ടേ പോകൂ...; പാണക്കാട് പോയത് നല്ല കാര്യം, തിരിച്ചു വരുന്നത് ചാവക്കാട് വഴിയാണോ ? കെ സുരേന്ദ്രന്‍

Nov 17, 2024 11:49 AM

#ksurendran | സതീശന് കണ്ടകശനി, അത് കൊണ്ടേ പോകൂ...; പാണക്കാട് പോയത് നല്ല കാര്യം, തിരിച്ചു വരുന്നത് ചാവക്കാട് വഴിയാണോ ? കെ സുരേന്ദ്രന്‍

പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുടെ പേരില്‍ പ്രത്യേക കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് വ്യാപകമായ നോട്ടീസ് പ്രചാരണം...

Read More >>
Top Stories