#MVD | രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവം; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

#MVD | രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവം; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്
Jul 13, 2024 10:17 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ആലപ്പുഴയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്.

അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി.

സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് ഇതുവരെ നൂറനാട് പൊലീസ് പറയുന്നത്. ആ​ദ്യഘട്ടത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നു.

അതിന് ശേഷം ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവാക്കൾ ക്ഷമ ചോദിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചിരുന്നു.

എന്നാൽ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് ആംബുലൻസ് അസോസിയേഷൻ അറിയിച്ചിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുർന്ന് മോട്ടോർവാഹനവകുപ്പാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

കൂടുതൽ നിയമ നടപടികളിലേക്ക് പോകും എന്നാണ് മോട്ടോർവാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്.

ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.

ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറെ ദൂരം കാർ ഓടിച്ച് യുവാക്കൾ അഭ്യാസ പ്രകടനം നടത്തി. തുടർന്നാണ് വാഹനത്തിന് കുറുകെ കാർ നിർത്തിയിട്ട് യാത്ര തടസപ്പെടുത്തി വെല്ലുവിളി നടത്തിയത്.

#incident #ambulance #carrying #patient #stopped #Motorvehicledepartment #registered #case

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories