#AkashTillankeri | ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജൻ; പൂർണമായും റീ അസംബിള്‍ ചെയ്തത്, രജിസ്ട്രേഷൻ റദ്ദാക്കാൻ ശുപാര്‍ശ

#AkashTillankeri | ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജൻ; പൂർണമായും റീ അസംബിള്‍ ചെയ്തത്, രജിസ്ട്രേഷൻ റദ്ദാക്കാൻ ശുപാര്‍ശ
Jul 12, 2024 08:16 AM | By VIPIN P V

കല്‍പ്പറ്റ: (truevisionnews.com) ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജനെന്ന് മോട്ടോർ വാഹന വകുപ്പ്. വണ്ടി പൂർണമായ് റീ അസംബിൾ ചെയ്തതെന്ന് കണ്ടെത്തി.

ഇതേ തുടര്‍ന്ന് വണ്ടിയുടെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാൻ മലപ്പുറം ആര്‍ടിഒയ്ക്ക് വയനാട് എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ ശുപാർശ ചെയ്തു. ജീപ്പ് സൈന്യം 2016 ൽ ലേലം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്.

ആദ്യ രജിസ്ട്രേഷൻ പഞ്ചാബിലാണെന്നും പിന്നീട് 2017ൽ മലപ്പുറത്ത് റീ റജിസ്റ്റർ ചെയ്തതായുമാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

അതേ സമയം, ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം രൂപമാറ്റം വരുത്താൻ ഉപയോഗിച്ച ടയറുകൾ മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് പിടിച്ചെടുത്തിരുന്നു.

ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ഷൈജലിന്‍റെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. രൂപമാറ്റം വരുത്തിയത് നേരെയാക്കി ആയിരുന്നു വാഹനം ഷൈജൽ പനമരം സ്റ്റേഷനിൽ ഹാജരാക്കിയിരുന്നത്.

അതേസമയം, ചട്ട വിരുദ്ധമായി വാഹനങ്ങളിൽ രൂപവ്യത്യാസം വരുത്തുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതി സ്വമേഥായ എടുത്ത കേസ് നാളെ വീണ്ടും പരിഗണിക്കും.

വയനാട്ടിൽ നമ്പർ പ്ലേറ്റില്ലാത്ത ജീപ്പ് പൊതു നിരത്തിൽ ഓടിച്ച ക്രിമിനൽ കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ സ്വീകരിച്ച നടപടികൾ ചിത്രങ്ങൾ സഹിതം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ എ എസ് , ഐപി എസ് ഉദ്യോഗസ്ഥരടക്കമുളളവർ ചട്ടങ്ങൾ ലംഘിച്ച് ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കുന്നതും തടയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

#Jeep #driven #AkashTillankeri #fake #Completely #reassembled #recommended #deregistration

Next TV

Related Stories
#Anigra24 | ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

Nov 27, 2024 05:48 PM

#Anigra24 | ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍ ബെസ്റ്റ് ക്രിയേറ്റീവ് റീല്‍സ് പുരസ്‌കാരം അഭിജിത്തിന്...

Read More >>
#lifesaved | 'ചേട്ടാ.. ഇനി മുൻപോട്ടു പോകണ്ട, നിങ്ങൾ ക്ഷീണിതനാണ്'; അടൂരില്‍ ഡ്രൈവർക്ക് രക്ഷകയായി യാത്രക്കാരിയായ നഴ്സ്

Nov 27, 2024 04:38 PM

#lifesaved | 'ചേട്ടാ.. ഇനി മുൻപോട്ടു പോകണ്ട, നിങ്ങൾ ക്ഷീണിതനാണ്'; അടൂരില്‍ ഡ്രൈവർക്ക് രക്ഷകയായി യാത്രക്കാരിയായ നഴ്സ്

അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഹൃദയവിഭാഗം ഡോക്ടർമാരുടെ പെട്ടെന്നുള്ള ഇടപെടൽകൂടി ആയതോടെ ബിനുവിന്റെ ഹൃദയം...

Read More >>
#CPIM |  ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യം; കൊല്ലത്ത് സിപിഐഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

Nov 27, 2024 04:28 PM

#CPIM | ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യം; കൊല്ലത്ത് സിപിഐഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

നിർത്തിവെച്ച സമ്മേളനങ്ങൾ തുടങ്ങാൻ കഴിഞ്ഞദിവസമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊടിയൂർ ലോക്കൽ സമ്മേളനം...

Read More >>
#Welfarepension | ക്ഷേമ പെൻഷൻ കൈപറ്റുന്നവരിൽ സർക്കാർ ജീവനക്കാരും; പെൻഷൻ വാങ്ങുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 പേർ

Nov 27, 2024 04:22 PM

#Welfarepension | ക്ഷേമ പെൻഷൻ കൈപറ്റുന്നവരിൽ സർക്കാർ ജീവനക്കാരും; പെൻഷൻ വാങ്ങുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 പേർ

ആരോഗ്യ വകുപ്പിലാണ്‌ കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേരാണ് ആരോഗ്യ വകുപ്പിൽ സാമൂഹ്യസുരക്ഷാ പെൻഷൻ...

Read More >>
Top Stories