#arrest | ബ്രസീല്‍ മയക്ക് മരുന്ന് രാജാവിന്‍റെ ചിത്രം ഭാര്യ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു; പിന്നാലെ നാടകീയമായ അറസ്റ്റ്

#arrest |  ബ്രസീല്‍ മയക്ക് മരുന്ന് രാജാവിന്‍റെ ചിത്രം ഭാര്യ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു; പിന്നാലെ നാടകീയമായ അറസ്റ്റ്
Jul 11, 2024 01:58 PM | By Athira V

( www.truevisionnews.com  ) ലോകമെങ്ങുമുള്ള അന്വേഷണ ഏജന്‍സികള്‍ ഇന്ന് കുറ്റവാളികളെ പിടികൂടാന്‍ സമൂഹ മാധ്യമങ്ങളെയും ഉപയോഗിക്കുന്നു. ഫോണ്‍ ട്രാക്ക് ചെയ്യുന്നത് പോലെ തന്നെ സമൂഹ മാധ്യമങ്ങളിലെ കുറ്റവാളികളുടെ സാന്നിധ്യവും പോലീസ് നിരീക്ഷണത്തിലാണ്.

ഇത്തരത്തില്‍ ഭാര്യയുടെ അശ്രദ്ധമൂലം ബ്രസീലില്‍ അറസ്റ്റിലായത് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന രാജാക്കന്മാരില്‍ ഒരാള്‍. റൊണാൾഡ് റോളണ്ടും ഭാര്യ ആൻഡ്രേസ ഡി ലിമയും അവരുടെ മകളും രണ്ട് വർഷമായി പല കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടും പോലീസിന്‍റെ പിടിയില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെട്ട് ഒളിജീവിതം നയിക്കുകയായിരുന്നു.

ഇതിനിടെയാണ് ഭാര്യ ആന്‍ഡ്രേസ ഡി ലിമയാണ് കുടുംബത്തോടൊപ്പം ഒരു ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന വീഡിയോ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചത്. സ്ഥലം തിരിച്ചറിഞ്ഞ ബ്രസീലിയന്‍ ഫെഡറല്‍ പോലീസ് ഇവരുടെ വീട് വളഞ്ഞപ്പോള്‍ ഇവര്‍ ഉറക്കത്തിലായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബിക്കിനി ബിസിനസ്സ് നടത്തുന്ന ഡി ലിമ, കൊളംബിയ, ഫ്രാൻസ്, ദുബായ്, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് സ്ഥിരമായി ആഡംബര യാത്രകൾ നടത്താറുണ്ടെന്നും പോലീസ് കണ്ടെത്തി.

അത്തരത്തിലൊരു യാത്രയ്ക്കിടെയായിരുന്നു അവര്‍ കുടുംബ ചിത്രം പങ്കുവച്ചത്. ഇവരുടെ വീട്ടില്‍ നിന്നും വൻതോതിൽ പണം, ഒരു ബോട്ട്, ആഭരണങ്ങൾ, തോക്കുകൾ, 34 കാറുകൾ, ഒരു വിമാനം എന്നിവ പോലീസ് പിടിച്ചെടുത്തു. മെക്‌സിക്കൻ ക്രിമിനൽ നെറ്റ്‌വർക്കുകളുമായി റോളണ്ട് മയക്കുമരുന്ന് കള്ളക്കടത്ത് ബന്ധം സ്ഥാപിച്ചിരുന്നതായി ബ്രസീലിയൻ അധികൃതർ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇയാൾ 900 മില്യൺ ഡോളർ (7,500 കോടിയിലധികം രൂപ) വെളുപ്പിച്ചതായും ഫെഡറൽ പോലീസ് അന്വേഷണങ്ങൾ വൃത്തങ്ങള്‍‌ അവകാശപ്പെടുന്നു.

കള്ളം പണം വെളുപ്പിക്കാനുള്ള ഒരു സംവിധാനമായിരുന്നു ഭാര്യയുടെ ബിക്കിനി ബിസിനസ്. പണം പലരുടെ പേരിലായി ബിനാമിയായി സൂക്ഷിക്കുകയാണ് ഇയാളുടെ പരിപാടി. 2012 മുതൽ റോളണ്ടിന്‍റെ പിന്നാലെയുണ്ട് പോലീസ്. ഇതിനിടെ ഇയാളെ രണ്ട് തവണ അറസ്റ്റ് ചെയ്തിരുന്നു. ഒരു തവണ, പുതിയ വീട്ടിലേക്ക് താമസം മാറ്റിയതിന് പിന്നാലെ റോളണ്ട് ലക്ഷങ്ങള്‍ വിലയുള്ള കാറുകള്‍ ഉപയോഗിച്ചു.

ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിച്ചതിനെ തുടര്‍ന്നായിരുന്നു ഇയാളെ ഒരു തവണ അറസ്റ്റ് ചെയ്തത്. അന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ റോളണ്ടിനെ പിന്നീട് പിടികൂടിയതും സമാനമായ രീതിയിലായിരുന്നു.

അന്ന് മുന്‍ ഭാര്യയുടെ സമൂഹ മാധ്യമ പോസ്റ്റ് വഴിയായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റോളണ്ടിന്‍റെ മുഖത്ത് ചില പാടുകള്‍ ഉണ്ടായിരുന്നെന്നും ഇയാള്‍ പിന്നീട് കോസ്മെറ്റിക് സർജറിക്ക് വിധേയനായെന്നും ബ്രസീല്‍ പോലീസ് പറയുന്നു.

#dramatic #arrest #after #brazil #drug #lords #wife #shares #picture #socialmedia

Next TV

Related Stories
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories