കണ്ണൂർ: (truevisionnews.com) കണ്ണൂരിൽ 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി.

മഞ്ചേശ്വരം സ്വദേശി ഉമ്മർ ഫറൂക്കിന്റെ പക്കൽ നിന്നുമാണ് പണം പിടികൂടിയത്. മംഗലാപുരം കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിൽ പണം കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാൾ.
റെയിൽവേ പൊലീസിന്റെ പ്രത്യേക സംഘം കാസർകോടിനും കണ്ണൂരിനും ഇടയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഉമ്മർ പിടിയിലായത്.
#black #money #worth #more #than #35lakh #rupees #seized #Kannur.
